
ദില്ലി: ദില്ലി മെട്രോ ട്രെയിന്‍ യാത്രക്കിടയില്‍ അടുത്തിടപഴകുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യുവതിയെയും ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്ത് യാത്രക്കാരി. തിരക്കേറിയ ട്രെയിനില്‍ സ്വകാര്യമായ സ്നേഹ പ്രകടനം നടത്തുന്നത് മോശമാണെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണെന്നും ആരോപിച്ചായിരുന്നു സ്ത്രീയുടെ രോഷ പ്രകടനം. ഇരുവര്‍ക്കും നേരെ സ്ത്രീ രോഷാകുലയായി സംസാരിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുയിടത്തില്‍ അടുത്തിടപഴകിയെ പെണ്‍കുട്ടിയുടെയും ആണ്‍സുഹൃത്തിന്‍റെയും നടപടിയെ ചോദ്യം ചെയ്ത സ്ത്രീയെ പിന്തുണച്ച് ഒരു വിഭാഗവും ഇവരെ എതിര്‍ത്ത് മറ്റുകൂട്ടരും രംഗത്തെത്തിയതോടെ വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചു.
തര്‍ക്കത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ (എക്സ്) പോസ്റ്റ് ചെയ്തതോടെ പൊതുയിടത്തില്‍ ആണും പെണ്ണും തമ്മില്‍ അടുത്തിടപഴകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ട്വിറ്ററില്‍ (എക്സ്) സജീവമായി. യുവതിയുടെയും ആണ്‍സുഹൃത്തിന്‍റെയും സ്നേഹ പ്രകടനം മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നും ഇത്തരം പെരുമാറ്റം പാടില്ലെന്നും മധ്യവയസ്കയായ സ്ത്രീ രോഷത്തോടെ പറയുന്നതാണ് വീഡിയോയിലുള്ളത്. മെട്രോക്ക് പുറത്ത് സ്വകാര്യയിടത്തിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്. അടുത്തിടപഴകിയും കൈയില്‍ പിടിച്ചും കവിളില്‍ തൊട്ടുകൊണ്ടുമൊക്കെയുള്ള സ്നേഹ പ്രകടനം ഇവിടെ നടക്കില്ലെന്നും യാത്രക്കാരി പറയുന്നുണ്ട്. നിങ്ങള്‍ക്കൊന്നും നാണമില്ലേയെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ഇവരെ ചോദ്യം ചെയ്ത് യുവതിയും ആണ്‍ സുഹൃത്തും തിരിച്ചും സംസാരിക്കുന്നുണ്ട്. അതിനു ഞങ്ങള്‍ എന്തെങ്കിലും ചെയ്തോയെന്ന് പെണ്‍കുട്ടിയും ചോദിച്ചു.
സ്ത്രീയുടെത് അനാവശ്യമായ പ്രതികരണമാണെന്ന് ഒരു വിഭാഗവും എന്നാല്‍, പൊതുയിടത്തില്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് ചില അതിര്‍ത്തിയുണ്ടെന്നും എല്ലാവരെയും ബഹുമാനിക്കേണ്ടതുണ്ടെന്നും മറ്റൊരു വിഭാഗവും ട്വിറ്ററില്‍ (എക്സ്) അഭിപ്രായപ്പെടുന്നത്. ദില്ലി മെട്രോ ട്രെയിന്‍ യാത്രക്കിടെ യാത്രക്കാര്‍ തമ്മില്‍ പലപ്പോഴായി അടിപിടിയും വാക്കുതര്‍ക്കവുമുണ്ടാകാറുണ്ട്. ഇതിന്‍റെ വീഡിയോയും പലപ്പോഴായി സാമഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മെട്രോയുടെ അകത്ത് പലപ്പോഴും കാമുകീകാമുകന്മാർ വളരെ അടുത്ത് ഇടപഴകുന്നു എന്ന പരാതി നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. പലരുടേയും പരാതിയാണ്. അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയുമാകാറുണ്ട്.
More stories...ഡെൽഹി മെട്രോയിൽ ചുംബിക്കുന്ന കാമുകനും കാമുകിയും, പോസ്റ്റിന് മെട്രോ നൽകിയ മറുപടി വൈറൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam