
ദില്ലി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ റോഡുകളില്‍ വീണ്ടും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ വളരെ വ്യത്യസ്തമായൊരു ട്രാഫിക് ജാമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീന്‍ കശ്വാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരുലക്ഷത്തിലേറെ പേര്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. എണ്ണിയാല്‍ തീരാത്തത്രയും മയിലുകളാണ് റോഡില്‍ നിരന്നത്. ആണ്‍ മയിലുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വാഹനത്തില്‍ ഇതുവഴിയെത്തിയ ആരോ ആകാം വീഡിയോ പകര്‍ത്തിയിരിക്കുക.
ഈ ട്രാഫിക് ജാമില്‍ കുടുങ്ങിയാലും കാര്യമാക്കാനില്ലെന്നാണ് ട്വിറ്ററില്‍ ലഭിച്ച കമന്‍റുകളിലൊന്ന്. മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ആളുകള്‍ പുറത്തിറങ്ങാതായി, ഇതോടെ മൃഗങ്ങളെല്ലാം നിരത്തുകളില്‍ സ്ഥിരം സാന്നിദ്ധ്യമാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam