മനുഷ്യന്‍റെ മുഖത്തോടെ ജനിച്ച പന്നിക്കുട്ടി- വീഡിയോ വൈറല്‍

Web Desk   | stockphoto
Published : Mar 14, 2020, 10:55 AM IST
മനുഷ്യന്‍റെ മുഖത്തോടെ ജനിച്ച പന്നിക്കുട്ടി- വീഡിയോ വൈറല്‍

Synopsis

ഒരു കര്‍ഷകന്‍റെ വളര്‍ത്തു പന്നിയാണ് അപൂര്‍വ്വ മുഖമുള്ള പന്നിക്കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്‍റെ കൂടെ ജനിച്ച മറ്റ് പന്നി കുഞ്ഞുങ്ങളെല്ലാം സാധാരണ കുഞ്ഞുങ്ങളാണ്. 

കരക്കാസ്: മനുഷ്യന്‍റെ മുഖത്തോട് സാമ്യമുള്ള തലയും വലിയ കണ്ണുകളുമായി ജനിച്ച പന്നിക്കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വെനസ്വേലയിലെ ലാറായിലുള്ള ഖ്വിബ്രാഡ അറിബയിലാണ് അപൂര്‍വ്വ സംഭവം നടന്നത്.   ജനിതക വൈകല്യമുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നാണ് പ്രഥമിക നിഗമനം. 

ഇവിടെയുള്ള ഒരു കര്‍ഷകന്‍റെ വളര്‍ത്തു പന്നിയാണ് അപൂര്‍വ്വ മുഖമുള്ള പന്നിക്കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്‍റെ കൂടെ ജനിച്ച മറ്റ് പന്നി കുഞ്ഞുങ്ങളെല്ലാം സാധാരണ കുഞ്ഞുങ്ങളാണ്. എന്നാല്‍ ഈ പന്നിക്കുഞ്ഞ് മാത്രം മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. 

മറ്റു കുഞ്ഞുങ്ങള്‍ക്കൊന്നും ശരീരത്തില്‍ രോമമില്ലെന്നും മനുഷ്യ മുഖത്തില്‍ ജനിച്ച പന്നിക്കുട്ടിക്ക് ജനിച്ചപ്പോള്‍ തന്നെ ശരീരത്തില്‍ രോമമുണ്ടെന്നും കര്‍ഷകന്‍ വ്യക്തമാക്കി. അപൂര്‍വ്വ മുഖവുമായി ജനിച്ച പന്നിക്കുട്ടി അതിജീവിക്കാനുള്ള സാധ്യത വിരളമാ​ണെന്നും അധികൃതര്‍ പറയുന്നു. തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ വന്‍ തോതിലാണ് കീടനാശിനികളുടെ ഉപയോഗമായിരിക്കാം ഇത്തരം   ജനിതക വൈകല്യത്തിന് കാരണമെന്നും ഒരു വാദമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം