'പ്രാവ് തൂറീന്നാ തോന്നുന്നേ...'; പ്രാവ് ശല്യത്തേക്കുറിച്ച് പരാതിപ്പെട്ട ജനപ്രതിനിധിക്ക് ലൈവിനിടെ സംഭവിച്ചത്!

By Web TeamFirst Published Sep 18, 2019, 3:48 PM IST
Highlights

അമേരിക്കയിലെ ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്‍ വൃത്തിയാക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് ജെയ്മി. പ്രാവിന്‍റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്‍.

ചിക്കാഗോ: പ്രാവിന്‍റെ ശല്യംകൊണ്ട് പൊറുതിമുട്ടിയെന്ന് പരാതിപ്പെട്ട ജനപ്രതിനിധിയുടെ തലയില്‍ കാഷ്ഠിച്ച് പ്രാവ്. പ്രാവുകളുടെ ശല്യത്തെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടിക്കിടെയാണ് അമേരിക്കന്‍ ജനപ്രതിനിധിയുടെ തലയില്‍ പ്രാവ് കാഷ്ഠിച്ചത്. 

ഡെമോക്രാറ്റ് ജനപ്രതിനിധിയായ ജയ്മി ആന്‍ഡ്രേഡിനാണ് ലൈവ് പരിപാടിക്കിടെ ദുരനുഭവമുണ്ടായത്. അമേരിക്കയിലെ ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്‍ വൃത്തിയാക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് ജെയ്മി. പ്രാവിന്‍റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്‍.

പ്രാവിന്‍ കാഷ്ഠവും തൂവലുംകൊണ്ട് ഇവിടം നിറഞ്ഞതായി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്. എന്തായാലും തന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ലൈവ് പരിപാടിക്കിടെയെന്നാണ് ജെയ്മിക്ക് പറയാനുള്ളത്. അതേസമയം പാവുകള്‍ കാഷ്ഠിക്കേണ്ട സ്ഥലം കൃത്യമായി കണ്ടെത്തിയെന്നാണ് ചില ട്രോളുകള്‍. 
 

OH CRAP!

Not to be crass but lawmaker talking to me about feces, feathers & filth fell victim to culprit during our interview. Ew! caught it all on camera. At 6AM, hear more about Rep's years-long quest to fix bird issue at stop pic.twitter.com/CntCAEGH19

— LAUREN VICTORY (@LaurenVictory)
click me!