ടിക് ടോക്കില്‍ പാടിക്കളിക്കുന്ന പൂത്തുമ്പീ- കുര്‍ള മമ്മീ എന്ന പാട്ടിന്‍റെ ശരിക്കും അര്‍ത്ഥം ഇതാണ്.!

Published : May 07, 2019, 01:07 PM ISTUpdated : May 07, 2019, 01:21 PM IST
ടിക് ടോക്കില്‍ പാടിക്കളിക്കുന്ന പൂത്തുമ്പീ- കുര്‍ള മമ്മീ എന്ന പാട്ടിന്‍റെ ശരിക്കും അര്‍ത്ഥം ഇതാണ്.!

Synopsis

ബംഗാളിയില്‍ ഉള്ള ഈ ഗാനത്തിന്‍റെ പല പതിപ്പ് വീഡിയോകള്‍ വൈറലാണ്. സിനിമ രംഗങ്ങള്‍ വെട്ടിയൊട്ടിച്ച് തമാശ വീഡിയോ ഉണ്ടാക്കുന്നുണ്ട് ചിലര്‍ ഈ പാട്ടിന്. ഒപ്പം സ്വന്തം ഡാന്‍സ് കളിച്ച് കഴിവ് തെളിയിക്കുന്നവരുമുണ്ട്.

കൊച്ചി: ടിക് ടോകിലെ ഏറ്റവും ഹിറ്റായ വീഡിയോകള്‍ എതാണ്, അത് ഡാന്‍സ് വീഡിയോകള്‍ തന്നെ. ഏത് ഭാഷയിലുള്ള ഗാനത്തിലും അതിന്‍റെ ഈണവും താളവും നോക്കി ഡാന്‍സ് കളിച്ച് വീഡിയോ ഹിറ്റാക്കുന്നവരാണ് ടിക്ടോക്കിലെ സൂപ്പര്‍ താരങ്ങള്‍. അങ്ങനെ ടിക്ടോക് പ്രേമികള്‍ക്ക് പരിചിതമായ ഗാനങ്ങള്‍ ഏറെയാണ്. ഇതില്‍ ഒന്നാണ് പൂത്തുമ്പീ- കുര്‍ള മമ്മീ  എന്ന ഗാനം. ബംഗാളിയില്‍ ഉള്ള ഈ ഗാനത്തിന്‍റെ പല പതിപ്പ് വീഡിയോകള്‍ വൈറലാണ്. സിനിമ രംഗങ്ങള്‍ വെട്ടിയൊട്ടിച്ച് തമാശ വീഡിയോ ഉണ്ടാക്കുന്നുണ്ട് ചിലര്‍ ഈ പാട്ടിന്. ഒപ്പം സ്വന്തം ഡാന്‍സ് കളിച്ച് കഴിവ് തെളിയിക്കുന്നവരുമുണ്ട്.

എന്നാല്‍ ശരിക്കും ഈ പാട്ടിന്‍റെ അര്‍ത്ഥം എന്താണ്. ബംഗാളി ഭാഷയില്‍ ഉള്ള ഈ ഗാനത്തിന്‍റെ അര്‍ത്ഥവും യഥാര്‍ത്ഥ വരികളും അര്‍ത്ഥവും താഴെ കാണാം.

പൂത്തുമ്പി - പ്രൊഥൊം ബിയെ

പ്രൊഥൊം ബിയെ കൊര്‍‌ലാം അമി 
ജെലാ ബൊര്‍ധമാന്‍/
ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ 
ജോര്‍ സെ കേളലാം/
രാഗ് കൊറെ ബോര്‍ ചര്‍ലൊ ബാഡി
അര്‍ തൊ എലോ നാ

[ആദ്യത്തെ കല്യാണം ബര്‍ധമാന്‍ ജില്ലയിലായിരുന്നു
ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഞാന്‍ തല്ലി ശരിയാക്കി
പിണങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ചു വന്നില്ല]

ഇത് സംബന്ധിച്ച്  മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. എന്നാല്‍ രണ്ടാമത്തെ വരിക്ക് 
'ബഷോര്‍ ഖോരെ ബൌ അമരെ കൊര്‍ലൊ അഭിമാന്‍' എന്ന ഒരു വേര്‍ഷന്‍കൂടി  ഉണ്ട്.  ആദ്യരാത്രി തന്നെ ഭാര്യയെ പിടിച്ചില്ല എന്നാണ് അതിന്‍റെ  അര്‍ത്ഥം. ഈ ബംഗാളി പാട്ടിന് പലതരത്തിലുള്ള പാരഡി വേര്‍ഷനുകള്‍ നിലവിലുണ്ട്. ഭാര്യയുടെ ഭാഗത്ത് നിന്ന് പാടുന്നതും, പുരുഷന്‍റെ ഭാഗത്ത് നിന്ന് പാടുന്നതും പ്രചരിക്കുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി