
വിവാഹ പരസ്യങ്ങൾക്ക് ഇപ്പോൾ മാട്രിമോണിയൽ സൈറ്റുകൾ ധാരാളമുണ്ട്. ഇതിന് പുറമെ ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയകളും ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ തങ്ങളുടെ മക്കൾക്ക് മാത്രമല്ല, പ്രിയപ്പെട്ട വളർത്തുനായക്കു വധുവിനെ തേടി പരസ്യം നൽകാൻ തുടങ്ങിയിരിക്കുന്നു മലയാളി. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇത്തരമൊരു പരസ്യമാണ്.
ഷർട്ടിട്ട് കസവുമുണ്ടുടുത്ത് തൂശനിലയിൽ വിളമ്പിയ സദ്യയ്ക്ക് മുന്നിലിരിക്കുന്ന പഗ് ചെക്കന്റെ ചിത്രം സഹിതമാണ് വിവാഹാലോചന. ഒരു പഗ് സുന്ദരിയെ തന്നെ വേണം വരന് വധുവായിട്ടെന്നും പരസ്യത്തിൽ പറയുന്നു.
തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് നല്ലൊരു പങ്കാളി വേണമെന്ന് തോന്നിയതോടെയാണ് പരസ്യം നൽകിയതെന്നാണ് ഉടമ പറയുന്നത്. ഇതാദ്യമായായിരിക്കും വധുവിനെ തേടി ഒരു പഗിന്റെ വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam