
തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളികൾ ചെയ്യുന്ന പോലെ വിവാഹ പൂർവ വിദ്യാഭ്യാസം ഉറപ്പായും നമ്മൾ ഹിന്ദു, മുസ്‌ലിം ജനതക്ക് വേണമെന്നും രാഹുൽ ഈശ്വർ. കല്യാണത്തിന് പഠന മാന്വൽ ദൈവം നൽകുന്നില്ല. അതിനു പകരമാണ് ദൈവം ഡോ. ജോൺ ഗ്രേയുടെ പുസ്തകം മെൻ ആർ ഫ്രം മാർസ്, വിമൻ ആർ ഫ്രം വീനസ് എന്ന പുസ്തകം രചിച്ചിരിക്കുന്നതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. 16 വർഷം പിന്നിട്ട വിവാഹ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മക്കൾ ആണ് ഏറ്റവും വലിയ അനുഗ്രഹമെന്നും അവരെ ദൈവം അയക്കുന്നതാണെന്നുമാണെന്നും രാഹുൽ കുറിച്ചു.
16 വർഷം, ~6000 ദിവസം.. വിവാഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ 2 പാഠങ്ങൾ - (1) കുടുംബം, മക്കൾ ആണ് ഏറ്റവും വലിയ അനുഗ്രഹം, അവരെ ദൈവം അയക്കുന്നതാണ്. (ദൈവം / പ്രകൃതി / പ്രപഞ്ചം എന്ത് വിളിച്ചാലും) #children #marriage #family
2. കല്യാണത്തിന് പഠന മാന്വൽ ദൈവം നൽകുന്നില്ല. അതിനു പകരം ആണ് ദൈവം Dr John Gray യിലൂടെ Men are From Mars , Women are From Venus എന്ന പുസ്തകം അയച്ചത്. ക്രിസ്ത്യൻ പള്ളികൾ ചെയ്യുന്ന പോലെ വിവാഹ പൂർവ വിദ്യാഭ്യാസം ഉറപ്പായും നമ്മൾ ഹിന്ദു + മുസ്‌ലിം ജനതയ്ക്കു വേണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam