വധുവിന് കൊവിഡ്, രാജസ്ഥാനിൽ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് സെന്ററിൽ വച്ച് വിവാഹം

By Web TeamFirst Published Dec 7, 2020, 9:32 AM IST
Highlights

വധൂവരന്മാർക്ക് പുറമെ വിവാഹത്തിന് കാർമ്മികത്വം വഹിച്ച പുരോഹിതൻ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്...

ജയ്പൂർ: രാജസ്ഥാനിലെ കൊവിഡ് സെന്ററിൽ പിപിഇ കിറ്റ് ധരിച്ച് വിവാഹം. കെലവാരയിലെ കൊവിഡ് സെന്ററിലാണ് നവവരനും വധുവും പിപിഇ കിറ്റ് ധരിച്ച് വിവാഹിതരായത്. വിവാഹദിനത്തിൽ വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിവാഹം പിപിഇ കിറ്റ് ധരിച്ചാക്കിയത്. വിവാഹ ചടങ്ങുകൾ ക്യാമറയിൽ പകർത്തിയിരുന്നു. ഈ വീഡിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

വധൂവരന്മാർക്ക് പുറമെ വിവാഹത്തിന് കാർമ്മികത്വം വഹിച്ച പുരോഹിതൻ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ഇദ്ദേഹവും പിപിഇ കിറ്റ് ധരിച്ചിരുന്നു. ചടങ്ങുകൾ നടക്കുമ്പോൾ വധു മുഖാവരണവും ​ഗ്ലൗസും ധരിച്ചിരുന്നു. ‍മീമുകൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഈ വീഡിയോയെ ഏറ്റെടുത്തത്. രണ്ട് ലക്ഷം കൊവിഡ കേസുകളാണ് രാജസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 96 ലക്ഷമാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ. 

click me!