
കാസിരംഗ: കാണ്ടാ മൃഗങ്ങളുടെ ഉദ്യാനമാണ് അസമിലെ കാസിരംഗ ദേശീയ ഉദ്യാനം. കാണ്ടാമൃഗങ്ങളെ കാണാനായി ഓരോ വര്‍ഷവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം കാസിരംഗയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് പുറകെ കാണ്ടാമൃഗം ഓടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
വീഡിയോയില്‍ സഞ്ചാരികളുടെ വാഹന വ്യൂഹത്തിന് തൊട്ടുപുറകിലായി ഓടുന്ന കാണ്ടാമൃഗത്തെയും കാണാം. കാണ്ടാമൃഗം പിന്തുടരുകയാണെന്നും വേഗം പോകാനും പുറകിലുള്ള ജീപ്പിലെ യാത്രക്കാര്‍ വിളിച്ച് പറയുന്നത് വീഡിയോയില്‍ വ്യക്തമായും കേള്‍ക്കാം. കാണ്ടാമൃഗം കുറ്റിക്കാട്ടില്‍ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഏതാനും കിലോമീറ്ററുകളോളം സഞ്ചാരികളുടെ വാഹനത്തിന് പിന്നാലെ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സഫാരി ജീപ്പ് പാർക്കിലെ വനമേഖലയിലൂടെ കടന്ന് പോകുമ്പോൾ കുറ്റിക്കാട്ടിൽ നിന്ന് ഒരു കാണ്ടാമൃഗം പെട്ടെന്ന് സഞ്ചാരികളുടെ വാഹനത്തെ പിന്തുടരുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവർ കാണ്ടാമൃഗ വഹനത്തിന്‍റെ വേഗത കൂട്ടുകയായിരുന്നു. ഏതാണ്ട് 2,613 കാണ്ടാമൃഗങ്ങളാണ് കാസിരംഗ ദേശീയ ഉദ്യാനത്തിലുള്ളത്. കാണ്ടാമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ദേശീയ ഉദ്യാനം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്. നേരത്തെ ഇവിടെ കാണ്ടാമൃ വേട്ട പതിവായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam