റിഷി സുനക് എത്രത്തോളം ഇന്ത്യന്‍ വംശജന്‍? ; സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ്,തര്‍ക്കം

Published : Oct 25, 2022, 08:25 AM IST
റിഷി സുനക് എത്രത്തോളം ഇന്ത്യന്‍ വംശജന്‍? ; സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ്,തര്‍ക്കം

Synopsis

 സുനിക്കിന്‍റെ കുടുംബ വേരുകള്‍ ചികയുമ്പോള്‍ അദ്ദേഹം ഇന്ത്യക്കാരനാണോ എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. 

ലണ്ടൻ : ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുകയാണ്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 

357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക് എന്നതാണ് വസ്തുത.

ഇതോടെ ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലും ആഘോഷം തുടങ്ങി. പലരും മുന്‍പ് ഇന്ത്യക്കാരെക്കുറിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സെന്‍റ് ചര്‍ച്ചില്‍ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ സുനിക്കിന്‍റെ സ്ഥാന ലബ്ദിയെ വിലയിരുത്തുന്നത്. ഇന്ത്യയിലെ നേതാക്കള്‍ കഴിവ് കെട്ടവരാണ് എന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സെന്‍റ് ചര്‍ച്ചില്‍ പറഞ്ഞത് ഉദ്ധരിക്കുകയാണ് പലരും ചെയ്തത്. ആനന്ദ് മഹീന്ദ്ര പോലും ഇത് വച്ച് ട്വീറ്റ് ചെയ്തു. ഇന്ന് ഒരു ഇന്ത്യക്കാരന്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

റിഷി സുനക് ഹിന്ദു വിശ്വാസിയായ ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്ന ഒരു വ്യക്തിയാണ് എന്നതാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. സുനിക്ക് മുന്‍പ് ഗോ പൂജ ചെയ്തതതും, അദ്ദേഹം ഭഗവത് ഗീത വായിക്കും എന്നതും സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ബന്ധത്തിന് തെളിവായി അവതരിപ്പിക്കപ്പെടുന്നു. 

എന്നാല്‍ സുനിക്കിന്‍റെ കുടുംബ വേരുകള്‍ ചികയുമ്പോള്‍ അദ്ദേഹം ഇന്ത്യക്കാരനാണോ എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. റിഷി സുനിക്കിന്‍റെ മുത്തച്ഛന്‍ രാംദാസ് സുനിക് 1930ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ഗുജ്റവാലയില്‍ നിന്നും കെനിയയിലെ  നെയ്റോബിയിലേക്ക് ജോലി സംബന്ധമായി കുടിയേറുകയായിരുന്നു. ഗുജ്റവാല ഇപ്പോള്‍ പാകിസ്ഥാനിലാണ്. സുനിക്കിന്‍റെ പിതാവ് കെനിയയിലും, അമ്മ ടാന്‍സാനിയയിലുമാണ് ജനിച്ചത് എന്നും. സുനിക്ക് ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ് എന്നുമാണ് പ്രധാനവാദം. അതിനാല്‍ പാകിസ്ഥാനും,കെനിയയ്ക്കും,ടാന്‍സാനിയയ്ക്കും ഇത്തരം അവകാശം ഉന്നയിക്കാം എന്നാണ് ഉയരുന്ന വാദം.

ഇതിനപ്പുറം ഇറ്റാലിയന്‍ വംശജ എന്ന പേരില്‍ ഇന്ത്യയിലെ അധികാര സ്ഥാനങ്ങളില്‍ സോണിയ ഗാന്ധി എത്തുന്നത് അംഗീകരിക്കാത്തവര്‍ ഇപ്പോള്‍ റിഷിയുടെ ഇന്ത്യന്‍ വംശത്തിന്‍റെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നതില്‍ വിരോദാഭാസം ഉണ്ടെന്നാണ് ചില കോണ്‍ഗ്രസ് അനുകൂല ഹാന്‍റിലുകളുടെ വാദം. 

എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കെതിരെയും വാദം ഉണ്ട്. ഇന്ത്യയിലെ വിവിധ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളാല്‍ ചിതറിപ്പോയ സമൂഹം, ആഗോള ഇന്ത്യന്‍ സമൂഹമായി അറിയപ്പെടുന്നുണ്ടെന്നും. അവര്‍ ഇപ്പോഴും ഇന്ത്യന്‍ സംസ്കാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ചിലര്‍ വാദിക്കുന്നത്. ഒപ്പം സുനിക്കിന്‍റെ ഇന്ത്യന്‍ ഭാര്യയുടെ കാര്യവും ഇവര്‍ സൂചിപ്പിക്കുന്നു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷിതയാണ് സുനിക്കിന്‍റെ ഭാര്യ. ഇപ്പോഴും ഇന്ത്യന്‍ ഓവര്‍സീസ് ഇന്ത്യനാണ് അക്ഷിത എന്നതും ചിലര്‍ സുനിക്കിന്‍റെ ഇന്ത്യന്‍ ബന്ധമായി ചൂണ്ടിക്കാട്ടുന്നു.  
 

ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ; പേരിലും പെരുമാറ്റത്തിലും ഇന്ത്യക്കാരനായി റിഷി സുനക് 

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേൽക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യൻ വംശജ്ഞൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ