സാരി, വലിയ ഹീലുള്ള ചെരുപ്പും, പൊളപ്പൻ മ്യൂസിക്കിനൊപ്പം ഒന്നും നോക്കാതെ ഹിപ്പ് ഹോപ്പ് ഡാൻസ്! ഒടുവിൽ കയ്യടി

By Web TeamFirst Published Jun 2, 2023, 8:50 PM IST
Highlights

എട്ട് ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്

സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകളാണ് ദിവസവും വൈറലാകാറുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ വീഡിയോ ഒരു യുവതിയുടെ ഡാൻസാണ്. സാരിയും വലിയ ഹിലുള്ള ചെരുപ്പുമിട്ടുമുള്ള യുവതിയുടെ ഹിപ്പ് ഹോപ്പ് ഡാൻസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സാരിയും വലിയ ഹീലുള്ള ചെരുപ്പും ഡാൻസിന് വലിയ പൊല്ലാപ്പാകാറുണ്ട് എന്ന ധാരണ പൊളിച്ചടുക്കുന്നതാണ് യുവതിയുടെ വീഡിയോ. വീഡിയോ ഏറ്റെടുത്ത് നിരവധി പേർ ചൂണ്ടികാട്ടുന്നതും ഇക്കാര്യം തന്നെയാണ്.

ടൂറിനിടെ കാമുകിയെ കയറിപ്പിടിച്ചു, എതിർത്തപ്പോൾ കാമുകന്‍റെ കൊടുംക്രൂരത; ഓടിയെത്തിയ പൊലീസ് കണ്ടത് രക്ഷയായി

ഒരു പരിപാടിക്കിടെയുള്ളതാണ് യുവതിയുടെ ഹിപ്പ് ഹോപ്പ് ഡാൻസിന്‍റെ വീഡിയോ. ഒരു അടിച്ചുപൊളി മ്യൂസിക്കിനൊപ്പം യുവതി അനായാസവും അതി ഗംഭീരവുമായാണ് ചുവട് വയ്ക്കുന്നത്. സാരിയും വലിയ ഹിലുള്ള ചെരുപ്പും തന്‍റെ ഡാൻസിന് ഒരു തരത്തിലുമുള്ള ഭീഷണിയാകുന്നില്ലെന്ന് യുവതി തെളിയിച്ചു. ഇടയ്ക്കൊക്കെ വീഴാൻ പോകുന്നുണ്ടെങ്കിലും അതും തന്‍റെ സ്റ്റെപ്പായി മാറ്റുകയാണ് യുവതി. 'nepalhiphopfoundation01' എന്ന ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരമ്പരാഗത വസ്ത്രധാരണത്തെ കുറിച്ചുള്ള ധാരണകളെ പൊളിച്ചടുക്കുന്ന വീഡിയോ എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പ്രത്യക്ഷപ്പട്ടത്. യുവതിയുടെ പൊളപ്പൻ ഡാൻസിനെ പരിപാടിസ്ഥലത്തുള്ളവർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

പരമ്പരാഗത വസ്ത്രങ്ങൾ ഡാൻസിന് തടസമാണെന്ന ധാരണ പൊളിക്കുന്നതാണ് വീഡിയോ എന്നാണ് നിരവധിപേർ കമന്‍റ് ചെയ്യുന്നത്. യുവതിയുടെ ഡാൻസ് മികവിനെ വാഴ്ത്താനും ആരും മടികാട്ടിയിട്ടില്ല. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ് വീഡിയോ. സാരിയും വലിയ ഹീലുള്ള ചെരുപ്പമുപയോഗിച്ചുള്ള ഡാൻസിനിടെ യുവതി വീഴാൻ പോകുന്നുണ്ടെങ്കിലും അതും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ യുവതിക്ക് സാധിച്ചെന്ന് ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. യുവതിയുടെ അസാമാന്യ മികവാണ് ഡാൻസിലൂടെ വ്യക്തമാകുന്നതെന്നും ചിലർ ചൂണ്ടികാട്ടിയിട്ടുണ്ട്.

വീഡിയോ കാണാം

click me!