'ബള്‍ബ് കത്തുന്നത് അറിയാന്‍ വെളിച്ചമടിച്ച് നോക്കണം'; ആ പരാതിയെ അന്ന് നായനാര്‍ നേരിട്ടത് ഇങ്ങനെ

By Web TeamFirst Published Jun 25, 2021, 7:28 PM IST
Highlights

വളരെ ജനകീയമായിരുന്നു ഈ പരിപാടിയുടെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ഭാഗങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഇന്ത്യയില്‍ തന്നെ ജനങ്ങളുടെ പരാതികള്‍ മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കുന്ന ആദ്യത്തെ ടെവിവിഷന്‍ പരിപാടിയായിരുന്നു 'മുഖ്യമന്ത്രിയോട് ചോദിക്കാം'.

തിരുവനന്തപുരം: ഒരു വാര്‍ത്ത ചാനലില്‍ പരാതികള്‍ പറയാനുള്ള ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മോശം പരാമര്‍ശം നടത്തിയതിന്‍റെ പേരിലാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷയായിരുന്ന എം.സി ജോസഫൈന് ആ സ്ഥാനം നഷ്ടമായത്. വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും വനിത കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയ്ക്കെതിരെ ഉണ്ടായത്. അതിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് തന്നെ എം.സി ജോസഫൈനോട് രാജി ആവശ്യപ്പെടുകയായിരുന്നു. പലതരത്തിലുള്ള ചര്‍ച്ചകളാണ് എം.സി ജോസഫൈന്‍റെ പരാമര്‍ശങ്ങള്‍ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

അതില്‍ വൈറാലായി കൊണ്ടിരിക്കുന്നത് ഒരു താരതമ്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് മുന്‍പ് സംപ്രേഷണം ചെയ്തിരുന്ന പരിപാടിയാണ് 'മുഖ്യമന്ത്രിയോട് ചോദിക്കാം'. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരാണ് അന്ന് ജനങ്ങളുടെ ഫോണിലൂടെയുള്ള സംശയങ്ങള്‍ക്കും, പരാതികള്‍ക്കും മറുപടി നല്‍കിയിരുന്നത്. വളരെ ജനകീയമായിരുന്ന ഈ പരിപാടിയുടെ ,ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ഭാഗങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഇന്ത്യയില്‍ തന്നെ ജനങ്ങളുടെ പരാതികള്‍ മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കുന്ന ആദ്യത്തെ ടെവിവിഷന്‍ പരിപാടിയായിരുന്നു ഇത്.

ചെറുവത്തൂരില്‍ നിന്നും വിളിച്ച വത്സരാജിന്‍റെ പരാതി കേള്‍ക്കുന്ന ഇ.കെ നായനാരുടെ  'മുഖ്യമന്ത്രിയോട് ചോദിക്കാം' പരിപാടിയുടെ വീഡിയോ ആണ് ഇതില്‍ വൈറലാകുന്നത്. അന്നത്തെ വോള്‍ട്ടേജ് ക്ഷാമം അടക്കം പരാതിയായി ഉന്നയിക്കുമ്പോള്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ നായനാര്‍ അതിന് മറുപടി നല്‍കുന്നു. ഒപ്പം ഒരാള്‍ ആത്മഹത്യ ചെയ്ത കുളത്തിന്‍റെ പ്രശ്നം പോലും, കേള്‍ക്കുന്ന അന്നത്തെ മുഖ്യമന്ത്രിയെ വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

"

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!