
വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സോഷ്യല്‍ മീഡിയ. അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം എത്തിയ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.
'പാർട്ടി അധ്യക്ഷൻ സംസാരിക്കുമ്പോൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പഞ്ചാബി ഹൗസിലെ ദിലീപായും മണിച്ചിത്രത്താഴിലെ ഇന്നസെന്‍റായുമുള്ള മോദി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ചില ട്രോളുകള്‍ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam