മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റി; ബന്ധുക്കള്‍ ആഭരണം ഊരിയെടുക്കുന്നതിനിടെ 'മരിച്ചയാള്‍' കണ്ണു തുറന്നു

Published : May 17, 2019, 05:16 PM ISTUpdated : May 17, 2019, 05:26 PM IST
മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റി; ബന്ധുക്കള്‍ ആഭരണം ഊരിയെടുക്കുന്നതിനിടെ 'മരിച്ചയാള്‍' കണ്ണു തുറന്നു

Synopsis

ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയ വൃദ്ധയുടെ ബന്ധുക്കള്‍  ഇവരുടെ ആഭരണങ്ങള്‍ ഊരിയെടുക്കുന്നതിനിടെയാണ് വ്യദ്ധ ശ്വാസമെടുക്കുന്നതായി മനസ്സിലായത്. 

ചണ്ഡീഗഢ്: മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വൃദ്ധ, ബന്ധുക്കള്‍ ആഭരണങ്ങള്‍ ഊരിയെടുക്കവേ കണ്ണു തുറന്നു. പഞ്ചാബിലെ കുപുര്‍ത്തല സ്വദേശിയായ 65  വയസ്സുകാരിയാണ് മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ജീവനോടെ തിരിച്ചെത്തിയത്. ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയ ബന്ധുക്കള്‍ ഇവരുടെ ആഭരണങ്ങള്‍ ഊരിയെടുക്കുന്നതിനിടെയാണ് വൃദ്ധ ശ്വാസമെടുക്കുന്നതായി മനസ്സിലായത്. 

പഞ്ചാബിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെത്തി ഇവര്‍ക്ക് ജീവനുണ്ടെന്ന് ഉറപ്പുവരുത്തി. ഇവരെ പിന്നീട് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചു. എന്നാല്‍ സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ