
ട്രെയിനിൽ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നിൽക്കുന്ന മകന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. നല്ല തിരക്കുള്ള ട്രെയിനിൽ ഇരുന്ന് ഉറങ്ങുന്ന അമ്മ ചെരിഞ്ഞ് വീഴാതിരിക്കാൻ തന്റെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ് മകൻ. അമ്മയോടുള്ള ഈ മകന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ മുട്ടുകുത്തുകയാണ് സോഷ്യൽമീഡിയയിപ്പോൾ.
ട്രെയിനിലെ സഹയാത്രികൻ പകർത്തിയ ദൃശ്യങ്ങൾ ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്ലിയാണ് ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതുവരെ മൂപ്പത്തിനാലായിരം പേരാണ് വീഡിയോ കണ്ടത്. അമ്മയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ആ മകനെ 'നല്ല കുട്ടി' എന്ന് വിളിച്ച് ആളുകൾ അഭിനന്ദിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam