story of Babu: യൂറ്റൂബില്‍ തരംഗമായി 'ബാബു റീല്‍സ്'; അഭിനന്ദനവുമായി ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജ്

Published : Feb 21, 2022, 12:55 PM IST
story of Babu: യൂറ്റൂബില്‍ തരംഗമായി 'ബാബു റീല്‍സ്'; അഭിനന്ദനവുമായി ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജ്

Synopsis

ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ട ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജിന്‍റെ ഭാര്യ ഇവരുമായി ബന്ധപ്പെട്ടുകയായിരുന്നു. തുടർന്ന് ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജ്, ബാബുവിനെ രക്ഷിച്ച സൈനികനായ ബാലയുടെയും രക്ഷാപ്രവർത്തനത്തിന് ഒപ്പമുണ്ടായിരുന്ന സംഘത്തിന്‍റെയും അഭിനന്ദനം ഫോണിലൂടെ യുവാക്കളെ അറിയിച്ചു. 


തിരുവനന്തപുരം: പാലക്കാട് കുറുമ്പാച്ചി മലയിടുക്കി അകപ്പെട്ട ബാബുവിനെ 43 മണിക്കൂർ കൊണ്ട് സൈന്യം രക്ഷിച്ച സംഭവം 30 സെക്കൻഡ് ഇൻസ്റ്റാഗ്രാം റീല്സ് രൂപത്തിൽ അവതരിപ്പിച്ച യുവാക്കൾക്ക് അഭിനന്ദനം. അഭിനന്ദനവുമായെത്തിയത് രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും തരംഗമായ  വീഡിയോ യൂട്യൂബിൽ ഇതുവരെ കണ്ടത് 30 ലക്ഷത്തിൽ അധികം ആളുകളാണ്. 

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഫൈസൽ ഫാസിലിന്‍റെയും വർക്കല സ്വദേശിയും സംഗീത സംവിധായകനും സിനിമാ പിന്നണി ഗായകനുമായ ബ്ലെസ്ലിയുടെയും ആശയത്തിലാണ് പാട്ടോടുകൂടിയ 30 സെക്കൻഡ് നീളമുള്ള റീൽസ് വീഡിയോ ചെയ്തിരിക്കുന്നത്. ഫൈസലാണ് പാട്ട് എഴുതിയിരിക്കുന്നത്. അറബിക് കുത്തുപാട്ടിന്‍റെ രൂപത്തിലാണ് പാട്ടെഴുതിയിരിക്കുന്നത്. റീല്‍സില്‍ ബാബുയായി അഭിനയിച്ചിരിക്കുന്നത് ബ്ലെസ്ലി ആണ്. 5 സുഹൃത്തുകൾ ചേർന്ന് തമാശയ്ക്ക് ചെയ്ത റീൽസാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. വർക്കല ക്ലിഫിൽ വച്ചാണ് റീല്‍സ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സുഹൃത്തുക്കളായ സയ്ദ് അലി, ഉസ്മാന്‍, അസര്‍ എന്നിവരും റീല്‍സിന്‍റെ ഭാഗമായി. 

ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ട ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജിന്‍റെ ഭാര്യ ഇവരുമായി ബന്ധപ്പെട്ടുകയായിരുന്നു. തുടർന്ന് ലെഫ്റ്റണന്‍റ് കേണൽ ഹേമന്ത് രാജ്, ബാബുവിനെ രക്ഷിച്ച സൈനികനായ ബാലയുടെയും രക്ഷാപ്രവർത്തനത്തിന് ഒപ്പമുണ്ടായിരുന്ന സംഘത്തിന്‍റെയും അഭിനന്ദനം ഫോണിലൂടെ യുവാക്കളെ അറിയിച്ചു. വീഡിയോ എല്ലാവരും കണ്ടെന്നും തങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും നിരവധിപേർ ഈ വിഡിയോ തങ്ങൾക്ക് അയച്ച് നൽകിയെന്നും അദേഹം പറഞ്ഞു. മുൻപ് ഇതേ സംഘം ചെയ്ത തിരുവനന്തപുരം ലുലു മാളിന്‍റെ റീൽസ് വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ തരംഗയിരുന്നു. 'ധമാക്ക' എന്ന ചിത്രത്തിലാണ് ബ്ലസി അവസാനമായി പാടിയത്.  ഫൈസൽ ഫാസില്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. ഇപ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ