
ദില്ലി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. രാജ്യസഭയില്‍ സഭ അദ്ധ്യക്ഷന്‍റെ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്.
സുരേഷ് ഗോപിയോട് സംശയം ഉന്നയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ്. സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'പാപ്പന്‍'.
സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 'കെയര്‍ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളിയാണ്.
ആദിവാസികള്‍ക്കായി സംസാരിച്ച് സുരേഷ് ഗോപി; അച്ഛൻ 'സൂപ്പർ ഹീറോ'യെന്ന് ഗോകുൽ
കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ പ്രസംഗിച്ച സുരേഷ് ഗോപിയെ(Suresh Gopi MP) പ്രശംസിച്ച് മകൻ ഗോകുൽ സുരേഷ്(Gokul Suresh). അച്ഛൻ ജനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് കാണുന്നത് പ്രചോദനമാണെന്ന് ഗോകുൽ ഫേസ്ബുക്കിൽ കുറിക്കുന്നു. സുരേഷ് ഗോപിയുടെ പ്രസംഗം പങ്കുവച്ചു കൊണ്ടായിരുന്നു ഗോകുലിന്‍റെ പ്രതികരണം.
‘വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ, എന്നാണ് വീഡിയോയ്ക്കൊപ്പം ഗോകുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുകയും സുരേഷ് ഗോപിയെ അഭിനന്ദിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ സുരേഷ് ഗോപിയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും സംസ്ഥാനത്തേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam