
പ്രായമായവരേയും കൊച്ചുകുട്ടികളെയും എല്ലാവർക്കും ഇഷ്ടമാണ്. പലപ്പോഴും കുസൃതിത്തരങ്ങൾ കാണിക്കുന്നതും ഇവർ തന്നെയാകും. തങ്ങളുടെ വീട്ടിൽ ഒരു മുത്തശ്ശിയോ മുത്തശ്ശനോ ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. കുട്ടികൾക്ക് ഏറ്റവും കൂടുതൽ പ്രിയം തോന്നുന്നതും ഇവരോട് തന്നെയാകും. അത്തരത്തിൽ രണ്ട് കളികൂട്ടുകാരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനം നിറയ്ക്കുന്നത്.
മുത്തശ്ശിയ്ക്ക് കണ്ണെഴുതി, പൊട്ടുകുത്തി നൽകുന്ന ഒരു കൊച്ചുമിടുക്കിയാണ് ഈ വീഡിയോയിലെ താരം. കുട്ടിയ്ക്ക് മുൻപിൽ വളരെ അനുസരണയോടെ ഇരിയ്ക്കുകയാണ് മുത്തശ്ശി. മോളുടെ മേക്കപ്പ് കഴിയുമ്പോൾ നിഷ്കളങ്കമായ ഒരു ചെറുചിരിയും നൽകുന്നുണ്ട് ഈ മുത്തശ്ശി.
സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ സ്നേഹ വീഡിയോയ്ക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ കുഞ്ഞുമകളും മുത്തശ്ശിയും എന്നാണ് മിക്കവരുടെയും പ്രതികരണം.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam