ഒന്ന് ബ്രഡ് ഉണ്ടാക്കാന്‍ നോക്കിയതാ, പണി പാളി; പൊടിയില്‍ കുളിച്ച് പാചകക്കാരി

Published : May 13, 2020, 12:52 PM IST
ഒന്ന് ബ്രഡ് ഉണ്ടാക്കാന്‍ നോക്കിയതാ, പണി പാളി; പൊടിയില്‍ കുളിച്ച് പാചകക്കാരി

Synopsis

കുക്കി ഉണ്ടാക്കി രൂപമില്ലാതായിപ്പോയതുമുതല്‍ ക്രീം ഇല്ലാതെ ഐസ്ക്രീം ഉണ്ടാക്കിയതുവരെ കിടക്കുന്നു പോസ്റ്റുകള്‍...


കൊവിഡ് കാരണം ലോക്ക്ഡൗണ്‍ ആയതോടെ വീട്ടിലൊതുങ്ങിയിരിക്കേണ്ടി വന്നവരെല്ലാം നേരം കളയാന്‍ പാചക പരീക്ഷണങ്ങളിലാണ്. തുടക്കത്തില്‍ മിക്കതും വൈറലായ പാചകക്കുറിപ്പുകളുടെ പരീക്ഷണങ്ങളായിരുന്നു. എന്നാല്‍ അതികം വൈകാതെ അടുക്കള യുദ്ധക്കളമാക്കിയ പാചക വീഡിയോകള്‍ പുറത്തുവന്നുതുടങ്ങി.

പാളിപ്പോയ പാചക പരീക്ഷണങ്ങളുടെ വീഡിയോ സീരീസുകള്‍ തന്നെ പലരും ഇറക്കി. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവച്ച അത്തരമൊരു വീഡിയോ വൈറലായിരിക്കുകയാണ്. ബ്രെഡ് ഉണ്ടാക്കുന്നതാണ് വീഡിയോ. എന്നാല്‍ നിമിഷ നേരംകൊണ്ട് പാചകക്കാരി പൊടിയില്‍ കുളിക്കുകയും അടുക്കള യുദ്ധക്കളമാകുകയും ചെയ്തു. 'ബ്രഡ് ഉണ്ടാക്കുന്ന പുതിയ വഴി'യെന്ന ക്യാപ്ഷനില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടത്.

പണി പാളിയ വീഡിയോകളില്‍ ഒന്നുമാത്രമാണ് ഇത്. ട്വിറ്റര്‍ തുറന്നാല്‍ ഇങ്ങനെയുള്ള അബദ്ധ വീഡിയോകളുടെ ഘോഷയാത്ര തന്നെയാണ് ലോക്ക്ഡൗണ്‍ സമ്മാനിച്ചിരിക്കുന്നത്. കുക്കി ഉണ്ടാക്കി രൂപമില്ലാതായിപ്പോയതുമുതല്‍ ക്രീം ഇല്ലാതെ ഐസ്ക്രീം ഉണ്ടാക്കിയതുവരെ കിടക്കുന്നു പോസ്റ്റുകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ