ഇത് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ, പക്ഷേ സംഭവം സത്യം; ഒരു ചെറുനാരങ്ങ വിറ്റുപോയത് 35,000 രൂപക്ക്!

Published : Mar 12, 2024, 06:48 PM ISTUpdated : Mar 12, 2024, 06:53 PM IST
ഇത് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ, പക്ഷേ സംഭവം സത്യം; ഒരു ചെറുനാരങ്ങ വിറ്റുപോയത് 35,000 രൂപക്ക്!

Synopsis

ചെറുനാരങ്ങക്കായി ഭക്തർ മത്സരബുദ്ധിയോടെ രം​ഗത്തെത്തി. അവസാന റൗണ്ടിൽ 15 പേരാണ് ലേലത്തിൽ പങ്കെടുത്തത്.

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിലെ ചെറുനാരങ്ങ ലേലത്തിൽ വിറ്റുപോയത് 35000 രൂപക്ക്. ഈറോഡിലെ ശിവ​ഗിരി പഴപൂസയ്യൻ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ നടന്ന ലേലത്തിലാണ് ചെറുനാരങ്ങ വലിയ തുകക്ക് വിറ്റുപോയത്. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച വഴിപാട് സാധനങ്ങൾ ലേലം ചെയ്തപ്പോഴാണ് ചെറുനാരങ്ങക്കായി മത്സരിച്ച് ലേലം വിളിച്ചത്.

ചര്‍മ്മത്തിനടിയിൽ അസ്വസ്ഥത; പിഞ്ചു കുഞ്ഞിന് വിദഗ്ധ പരിശോധന, നീക്കം ചെയ്തത് 3.5 സെന്‍റീമീറ്റര്‍ നീളമുള്ള സൂചി

ചെറുനാരങ്ങക്കായി ഭക്തർ മത്സരബുദ്ധിയോടെ രം​ഗത്തെത്തി. അവസാന റൗണ്ടിൽ 15 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ആവേശം നിറഞ്ഞ ലേലം വിളിക്കൊടുവിൽ ഈറോഡ് സ്വദേശി 35000 രൂപക്ക് ലേലമുറപ്പിച്ചു. ക്ഷേത്രത്തിലെ ശിവലിം​ഗത്തിന് മുന്നിൽ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷം നാരങ്ങ ഭക്തന് നൽകിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം