നാഭിയില്‍ ചര്‍മ്മത്തിന് താഴെ അസാധാരണ വസ്തു അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുഹറഖിലെ അല്‍ ഹിലാല്‍ ആശുപത്രിയിലെത്തിച്ചത്.
മനാമ: ഏഴു മാസം പ്രായമുള്ള കുഞ്ഞിന്‍റെ പെല്‍വിസില്‍ നിന്നും സിറിഞ്ച് സൂചി പുറത്തെടുത്തു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് കുട്ടിയുടെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. ബഹ്റൈനിലാണ് സംഭവം.
നാഭിയില്‍ ചര്‍മ്മത്തിന് താഴെ അസാധാരണ വസ്തു അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുഹറഖിലെ അല്‍ ഹിലാല്‍ ആശുപത്രിയിലെത്തിച്ചത്. സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. ഗൗതം എം ശിവാനന്ദയെ കാണാനെത്തിയ കുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 3.5 സെന്‍റീമീറ്റര്‍ നീളത്തിലുള്ള സിറിഞ്ച് സൂചി കണ്ടെത്തിയത്.
തുടര്‍ന്ന് കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി കൊണ്ട് ലോക്കല്‍ അനസ്തേഷ്യ നല്‍കി സിറിഞ്ച് സൂചി വിജയകരമായി പുറത്തെടുത്തു. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Also - സന്തോഷ വാര്‍ത്ത, ഒരാഴ്ചയ്ക്ക് മുകളിൽ അവധി; വരുന്നത് നീണ്ട അവധി, പൊതു, സ്വകാര്യ മേഖലയ്ക്ക് ബാധകമെന്ന് യുഎഇ
ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇൻറേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഡോ. കാർത്തികേയെൻറ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ അധികൃതരും സ്റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.
