
ഡ്രെയ്ക്‌സ്: കാലിഫോര്‍ണിയയിലെ ഡ്രെയ്ക്‌സ് ബീച്ചില്‍ കരക്കടിഞ്ഞത് ആയിരക്കണക്കിന് 'പെനിസ് ഫിഷ്' ആണ്. പൊതുവെ കടലിന്‍റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ കഴിയുന്നത്. ഇപ്പോള്‍ തീരത്ത് ഇവ അടിയാന്‍ കാരണമായത് ശക്തമായ കാറ്റാണ്. ആകൃതിയുടെ പേരിലാണ് പെനിസ് ഫിഷ് ആ പേരില്‍ അറിയപ്പെടുന്നത്. വ്യത്യസ്തമായ ഈ ഘടന തന്നെയാണ് കടലിലെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
സാധാരണ ഗതിയില്‍ പത്ത് മുതല്‍ മുപ്പത് ഇഞ്ച് വരെയാണ് ഇത്തരം ജീവികളുടെ നീളം. കടലിന് അടിത്തട്ടില്‍ മണ്ണിനോട് ചേര്‍ന്നാണ് ജീവിക്കുന്ന ജീവികളാണ് ഇവ. ഇരപിടുത്തവും ജീവിതവും എല്ലാം അടിത്തട്ടിലാണ്. ഒരിനം വിരയായിട്ടാണ് ഇവയെ കണക്കാക്കുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ഫിഷുകളെ ഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. ഇലാസ്റ്റിക് പോലുള്ള ഇവയുടെ ഇറച്ചിക്ക് ഉപ്പും മധുരവും കലര്‍ന്ന രുചിയാണ് എന്നാണ് റിപ്പോര്‍ട്ട്. അപൂര്‍വ്വമായെ ഇവയെ മത്സ്യബന്ധനത്തിനിടെ ലഭിക്കാറുള്ളൂ.
നേരത്തെയും പെനിസ് ഫിഷ് കരയ്ക്കടിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെനിസ് ഫിഷ് കരക്കടിയുന്നത് കാലവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായുള്ള അസ്വഭാവിക മാറ്റങ്ങളുടെ ഭാഗമാണെന്നാണ് ശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam