
ഇന്‍ഡോര്‍: മധ്യപ്രദേശിലെ തിരക്കേറിയ റോഡിന്റെ നടുവില്‍ കടുവയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. റോഡില്‍ നിന്ന് കടുവ നീങ്ങുന്നത് കാത്തുനിന്ന യാത്രക്കാരിലൊരാളാണ് വീഡിയോ പകര്‍ത്തിയത്.
സിയോനി ജില്ലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പെഞ്ച് നാഷണല്‍ പാര്‍ക്കിന് സമീപമുള്ള നാഷണല്‍ ഹൈവേ 7 ല്‍ ആയിരുന്നു കടുവ വിശ്രമിച്ചിരുന്നത്.
കടുവ യാത്രക്കാര ആക്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാല്‍ വിശ്രമം കഴിഞ്ഞ്, അല്‍പ്പസമയത്തിനകം കടുവ കാട്ടിലേക്ക് തന്നെ നടന്നുനീങ്ങിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam