
വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉടമയോടുള്ള സ്നേഹം നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ച് പട്ടികള്‍ക്കും പൂച്ചകള്‍ക്കുമെല്ലാം. എന്നാല്‍ ഒരു കാളയുടെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വീഡിയോയാണ് ഇപ്പോള്‍ ടിക്ക് ടോക്കില്‍ വൈറലായിരിക്കുന്നത്.
തന്‍റെ ഉടമ അപകടത്തിലാണെന്ന് അറിഞ്ഞ് പാഞ്ഞുവരുന്ന കാളയുടെ വീഡിയോയാണിത്. ഇമ്രാന്‍ സുന എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്‍ലോഡ‍് ചെയ്തിരിക്കുന്നത്.
@imransuna47 chot Lage tujko dard muje hota haiTikTok_India
♬ original sound - 37gang
ഇമ്രാനെ ചിലര്‍ ചേര്‍ന്ന് അടിക്കാന്‍ ശ്രമിക്കുന്നതും ഇത് കണ്ട് ഈ കാള അക്രമികളെ ഓടിക്കുന്നതുമായ ധാരാളം വീഡിയോകള്‍ ഇമ്രാന്‍ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇമ്രാനും കാളയും തമ്മിലുള്ള ആത്മബന്ധമാണ് വീഡിയോകളിലെല്ലാം കാണാന്‍ കഴിയുന്നത്.
@imransuna47 #साईं47 #મોજીલો_માલધારી TikTok_India
♬ original sound - Nitin patel
എവിടെയാണെങ്കിലും ഇമ്രാന്‍ വിളിക്കുകയോ കൈവീശുകയോ ചെയ്താല്‍ ഈ കാള ഓടിയെത്തും. ടിക്ക് ടോക്കിലെ സെലിബ്രിറ്റി തന്നെയാണ് ഇമ്രാന്‍. ഇതുവരെ 825.4K ഫോളോവേഴ്സാണ് ഇമ്രാനുള്ളത്. ഒരു കോടിയോളം ലൈക്കുമുണ്ട് ഇമ്രാന്‍റെ പ്രൊഫൈലിന്.
@imransuna47 Happy Republic Day 🇮🇳🇮🇳🇮🇳#મોજીલો_માલધારી #team47 TikTok_India
♬ samadhan kelode - Samadhan Kelode
@imransuna47 #साईं47 TikTok_India
♬ original sound - Paraliya Umesh
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam