2 വയസ്സായിട്ടില്ല, ഒറ്റയടിക്ക് ഓർത്തുവെച്ചത് 205 വാക്കുകൾ, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇഷാൻവിയ

Published : Oct 29, 2023, 09:09 AM ISTUpdated : Oct 29, 2023, 09:14 AM IST
2 വയസ്സായിട്ടില്ല, ഒറ്റയടിക്ക് ഓർത്തുവെച്ചത് 205 വാക്കുകൾ, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇഷാൻവിയ

Synopsis

ഈ ചെറു പ്രായത്തിൽ നിറങ്ങളും ചിത്രങ്ങളും വസ്തുക്കളും അടക്കം ഇഷാൻവിയ തെറ്റാതെ പറഞ്ഞത് 205 വാക്കുകളാണ്. 

പാലക്കാട്: രണ്ട് വയസ്സ് തികയും മുന്‍പ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു കുരുന്നുണ്ട് പാലക്കാട്‌. മുതലമടയിലെ ഇഷാൻവിയ. പൊന്നൂ എന്ന് അമ്മ നീട്ടി വിളിച്ചതേയുള്ളൂ. വാതിൽക്കല്‍ ആളെത്തി. വന്നവരെ ഇന്നോളം കണ്ടിട്ടില്ലെങ്കിലും വർത്തമാനം പറയാൻ യാതൊരു മടിയും കാണിച്ചില്ല.

കുറുമ്പിക്ക് പ്രായം രണ്ടാവുന്നതേയുള്ളൂ. കയ്യിലുള്ളത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് മെഡൽ. ഈ ചെറു പ്രായത്തിൽ നിറങ്ങളും ചിത്രങ്ങളും വസ്തുക്കളും അടക്കം ഇഷാൻവിയ തെറ്റാതെ പറഞ്ഞത് 205 വാക്കുകളാണ്. ഒരു വയസ്സും എട്ട് മാസവുമായപ്പോഴാണ് റെക്കോര്‍ഡ് നേടിയത്.

'എല്ലാരും ചൊല്ലണതല്ലോ എയും ആനും കണ്‍ഷ്യൂഷനാ': ആടിപ്പാടി കുരുന്നുകള്‍, ഷജില ടീച്ചര്‍ സൂപ്പറാ...

"10 മാസം ആയപ്പോഴേക്കും കുഞ്ഞ് സംസാരിക്കുമായിരുന്നു. അച്ഛാ എന്നൊക്കെ വ്യക്തമായി പറയുമായിരുന്നു. അതിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനെ കുറിച്ച് കേട്ടത്. അങ്ങനെ ഈ റെക്കോര്‍ഡിന് ശ്രമിച്ചു. ആദ്യം അയച്ചപ്പോള്‍ തന്നെ ഓകെ ആയി. ഇപ്പോള്‍ പൊതുവിജ്ഞാനമൊക്കെ പഠിപ്പിക്കുന്നുണ്ട്"- അമ്മ ശോഭിക പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി