'വസീഗര എൻ നെഞ്ചിനിക്ക...', വൈറലായി പ്രതിഭ എംഎൽഎയുടെ പാട്ട്

Published : Aug 12, 2021, 01:00 PM ISTUpdated : Aug 12, 2021, 01:33 PM IST
'വസീഗര എൻ നെഞ്ചിനിക്ക...', വൈറലായി പ്രതിഭ എംഎൽഎയുടെ പാട്ട്

Synopsis

നിയമസഭയിലെ ഒരു ചടങ്ങിലാണ് എംഎൽഎ പാട്ടുപാടിയത്. എംഎൽഎ തന്നെയാണ് താൻ പാടുന്നതിന്റെ വീ‍ഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

വസ്ത്രധാരണത്തിൽ മറ്റ് ജനപ്രതിനിധികളിൽ നിന്ന് വ്യത്യസ്തമായി തന്റേതായ സ്റ്റൈൽ സൂക്ഷിക്കുന്ന ആളാണ് കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭ. ഇപ്പോഴിതാ തനിക്ക് പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എംഎൽഎ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീ​ഗരാ എൻ നെഞ്ചിനിക്കെ എന്ന ​ഗാനമാണ് എംഎൽഎ പാടിയിരിക്കുന്നത്. 

നിയമസഭയിലെ ഒരു ചടങ്ങിലാണ് എംഎൽഎ പാട്ടുപാടിയത്. എംഎൽഎ തന്നെയാണ് താൻ പാടുന്നതിന്റെ വീ‍ഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. എക്കാലത്തെയും ഹിറ്റ് പാട്ടുകളിലൊന്നായ വസീ​ഗര, സിനിമയ്ക്കായി പാടിയിരിക്കുന്നത് ബോംബെ ജയശ്രീയാണ്.  എംഎൽയുടെ വസീ​ഗരയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി