തകർത്താടി താരമായി ഈ മുംബൈ പൊലീസ്

By Web TeamFirst Published Aug 6, 2021, 9:37 AM IST
Highlights

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളോട് പൊലീസുകാരൻ മാസ്ക് വയ്ക്കാൻ ആവശ്യപ്പെടുന്നതും അതിന് പിന്നാലെ ഇരുവരും ചേ‍ർന്ന് നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലെ ആശയം. 

മുംബൈ: മുംബൈ പൊലീസിലെ ഈ 38 കാരൻ ഇപ്പോൾ ഇന്റ‍നെറ്റിലെ താരമാണ്. തന്റെ നൃത്തച്ചുവടുകൾകൊണ്ടാണ് അമോൽ യശ്വന്ത് കാബ്ലെയാണ് തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചത്. നായ​ഗോൺ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച്, ജോലി സമയത്തിന് ശേഷമായിരുന്നു യശ്വന്തിന്റെ നൃത്തം. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ വന്നതോടെയാണ് അദ്ദേഹത്തിന്റെ കഴിവുകൾ പുറംലോകമറിയുന്നത്. നിരവധി ലൈക്കുകളാണ് യശ്വന്തിന് ലഭിച്ചത്. 

അപ്പു രാജ എന്ന ചിത്രത്തിലെ ആയ ​ഹെയ്ൻ രാജാ എന്ന​ ​ഗാനത്തിനാണ് യശ്വന്ത് ചുവടുവച്ചത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളോട് പൊലീസുകാരൻ മാസ്ക് വയ്ക്കാൻ ആവശ്യപ്പെടുന്നതും അതിന് പിന്നാലെ ഇരുവരും ചേ‍ർന്ന് നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലെ ആശയം. 

മാഹിം സ്വദേശിയായ യശ്വന്ത് 2004ലാണ് ജോലിയിൽ പ്രവേശിക്കുന്നത്. കുട്ടിക്കാലത്ത് നൃത്തം ചെയ്തിരുന്നുവെന്നും ഡാൻസ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും യശ്വന്ത് പറഞ്ഞു. സഹോദരൻ ഒരു കൊറിയോ​ഗ്രാഫ‍ർ ആണെന്നും പൊലീസിൽ ചേരുന്നതിന് മുമ്പ് താൻ ചില ഷോകളെല്ലാം ചെയ്യാറുണ്ടായിരുന്നുവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 

click me!