വൈറലായ ആ എസ്എസ്എല്‍സി ഫലത്തിന് പിന്നിലെ സംഭവം ഇങ്ങനെ..!

Published : May 09, 2019, 11:08 AM ISTUpdated : May 09, 2019, 11:16 AM IST
വൈറലായ ആ എസ്എസ്എല്‍സി ഫലത്തിന് പിന്നിലെ സംഭവം ഇങ്ങനെ..!

Synopsis

'മോനേ ജോഷിനെ... നിന്റെ അഡ്രസ് പറയെടാ... നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചുതരുമെടാ...

കൊല്ലം: എസ്എസ്എല്‍സി ഫലം സംബന്ധിച്ച് കൗതുക സംഭവങ്ങള്‍ ഏറെ നടക്കുകയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വേദികളില്‍. ഇതില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രം ഏറെ കൗതുകമുള്ളതായിരുന്നു. 'ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി. എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട' എന്ന് ഒരു കാഡ്ബോഡില്‍ എഴുതി വൈദ്യുതി പോസ്റ്റില്‍ തൂക്കിയ ചിത്രമാണ് വൈറലായത്. കഴിഞ്ഞ ദിവസം മുതല്‍ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഒക്കെ ചിത്രം വൈറലായി.

കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെംബറായ സിബി ബോണി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വൈറലായത്. 'മോനേ ജോഷിനെ... നിന്റെ അഡ്രസ് പറയെടാ... നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചുതരുമെടാ...;' എന്ന അടിക്കുറിപ്പോടെയായിരുന്നു സിബി ഈ ചിത്രം പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഈ മിടുക്കന്‍ ആരാണെന്ന് അന്വേഷിച്ചുള്ള ഓട്ടത്തിലായി സോഷ്യല്‍ മീഡിയ 

ഈ അന്വേഷണത്തിന് ഫലം ഉണ്ടായി എന്നണ് ഇപ്പോള്‍ സിബി ബോണി തന്നെ ഫേസ്ബുക്കിലെ അറിയിച്ചത്. നമ്മുടെ മുത്ത് ജോഷിനെ കണ്ടുപിടിച്ചേ... കണ്ടുപിടിച്ചതിന് താങ്ക വിശ്വപ്രഭ സര്‍, സമ്മാനം സ്‌പോണ്‍സര്‍ ചെയ്തവര്‍ കമന്റ് ബോക്‌സില്‍ വരൂ... അടുത്ത ദിവസം അവന്റെ വീട്ടില്‍ തള്ളിക്കേറി ചെല്ലും...'. എന്ന് ഇവര്‍ പുതിയ പോസ്റ്റ് ഇട്ടു.

ഈ പോസ്റ്റ് എഴുതി വൈറലായ എസ്എസ്എല്‍സി ജേതാവിന്‍റെ പേര് ജോഷിന്‍ ജോയ് എന്നാണ്. സ്‌കൂള്‍ എസ്‌കെവിഎച്ച്എസ് തൃക്കണ്ണമംഗല്‍, കൊട്ടാരക്കര, കൊല്ലം ജില്ല. മലയാളം ഫസ്റ്റിനും ഹിന്ദിക്കും ബി പ്ലസ്, മലയാളം സെക്കന്‍ഡിനും ഇംഗ്ലീഷിനും എ, ബാക്കി ആറെണ്ണത്തിനും എ പ്ലസ്- ഇതാണ് ജോഷിന്റെ എസ്എസ്എല്‍സി മാര്‍ക്ക്. വിക്കിപീഡിയ പ്രവര്‍ത്തകന്‍ വിശ്വപ്രഭയാണ് വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി