ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച് എത്തിയ സുരേഷ് ഗോപിക്ക് വീട്ടമ്മയുടെ മറുപടി വൈറലാകുന്നു - വീഡിയോ

Published : Oct 23, 2019, 03:13 PM IST
ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച് എത്തിയ സുരേഷ് ഗോപിക്ക് വീട്ടമ്മയുടെ മറുപടി വൈറലാകുന്നു - വീഡിയോ

Synopsis

'സാര്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും, സാര്‍ സിനിമയില്‍ ഉളളതുകൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ട് ഞാന്‍ വോട്ടിടും'- 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടിയുടെ വീഡിയോ വൈറലാകുന്നു. സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ നല്‍കുന്ന മറുപടി. കഴിഞ്ഞ 45 വര്‍ഷമായി താന്‍ സിപിഎമ്മിലാണെന്നും വീട്ടമ്മ പറയുന്നു.

'സാര്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും, സാര്‍ സിനിമയില്‍ ഉളളതുകൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ട് ഞാന്‍ വോട്ടിടും'- സുരേഷ് തനിക്ക് തുല്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ. 'സാര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സിനിമയില്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?, ഉണ്ടേന്ന് സുരേഷ് ഗോപി മറുപടി നല്‍കി ഉടന്‍ വീട്ടമ്മയുടെ അടുത്ത കമന്‍റ്.

ഞാന്‍ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റില്ല സാറെ.. ആ ചോരയും ഈ ചോരയും ഒന്നാണ്. സാര്‍ മത്സരിക്കൂ. ഞാന്‍ ഇടാം'- ഇങ്ങനെയായിരുന്നു വീട്ടമ്മയുടെ പ്രതികരണം. വീട്ടമ്മയുടെ വാക്കുകളെ ബഹുമാനിക്കുന്നതായും സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം