
സമൂഹമാധ്യമങ്ങൾ വൈറലായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ മാത്രമല്ല പക്ഷി മൃഗാദികളും ഇത്തരത്തിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു കുട്ടിയാനയാണ് വീഡിയോയിലെ താരം. പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം ഉല്ലസിച്ച് കളിക്കുകയാണ് ഈ ആനക്കുട്ടി. പക്ഷികളെ ഓടിക്കാന്‍ നോക്കുന്നതും അവയ്ക്ക് പിന്നാലെ കുട്ടിയാന ഓടുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിരവധിപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്' എന്നാണ് കൂടുതല്‍ ആളുകളും വീഡിയോയ്ക്ക് നല്‍കുന്ന കമൻഡ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam