മൂർഖനെ വാലിൽ തൂക്കിയെടുത്ത് കൂളായി മുത്തശ്ശിയുടെ നടത്തം; ശേഷം സംഭവിച്ചത്! വീഡിയോ വൈറൽ

Web Desk   | Asianet News
Published : May 26, 2020, 07:01 PM ISTUpdated : May 26, 2020, 07:08 PM IST
മൂർഖനെ വാലിൽ തൂക്കിയെടുത്ത് കൂളായി മുത്തശ്ശിയുടെ നടത്തം; ശേഷം സംഭവിച്ചത്! വീഡിയോ വൈറൽ

Synopsis

മുർഖന്റെ വാലിൽ പിടിച്ചുകൊണ്ട് വരുന്ന മുത്തശ്ശിയെ ആണ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം കാണാൻ സാധിക്കുന്നത്.

പാമ്പുകൾ എന്ന് കേൾക്കുമ്പോൾ ഭൂരിഭാ​ഗം പേരുടെയും മുഖത്ത് ഭയം നിഴലിക്കും. അത് അടുത്തുകൂടെ ഒന്നിഴഞ്ഞാൽ മതി പിന്നെ ആ പ്രദേശത്തുകൂടി ആരും നടക്കില്ല. എന്നാൽ, പാമ്പൊക്കെ തനിക്ക് നിസാരമാണെന്ന രീതിയിൽ പെരുമാറുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഇങ്ങനെയല്ല മുത്തശ്ശി ഒരു മൂര്‍ഖനോട് പെരുമാറേണ്ടത്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. മുർഖന്റെ വാലിൽ പിടിച്ചുകൊണ്ട് വരുന്ന മുത്തശ്ശിയെ ആണ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം കാണാൻ സാധിക്കുന്നത്.

നടക്കുന്നതിനിടെ പാമ്പിനെ തന്റെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. പിന്നാലെ ആളെഴിഞ്ഞ പ്രദേശത്ത് എത്തി മൂർഖനെ വലിച്ചെറിയുകയും ഇവർ തിരിച്ച് പോകുകയും ചെയ്യുന്നു. ഷെയർ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. മുത്തശ്ശിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെ പേർ രം​ഗത്തെത്തുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ