സ്കൂളിലെ അസംബ്ലിക്കിടയിലെ ബാലന്‍റെ പ്രവൃത്തി കണ്ട് വണ്ടറടിച്ച് സൈബർ ലോകം; വീഡിയോ വൈറൽ

Web Desk   | Asianet News
Published : Jan 25, 2020, 12:44 PM ISTUpdated : Jan 25, 2020, 01:08 PM IST
സ്കൂളിലെ അസംബ്ലിക്കിടയിലെ ബാലന്‍റെ പ്രവൃത്തി കണ്ട് വണ്ടറടിച്ച് സൈബർ ലോകം; വീഡിയോ വൈറൽ

Synopsis

ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. 

സ്കൂൾ കാലഘട്ടത്തെ ഓർമ്മകൾ എല്ലാവർക്കും എന്നും ഒരു ഹരമാണ്. കുഞ്ഞ് കുസൃതിത്തരങ്ങൾ മുതൽ അധ്യാപകരുടെ അടിയുടെ ചൂടുവരെ ഇന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നു. കടകളിൽ നിന്ന് വാങ്ങിയ മിഠായികൾ അധ്യാപകർ കാണാതെ ആസ്വദിച്ച് കഴിക്കുന്നതിന്റെ രുചിയും ഇന്നും പലരുടെയും നാവിൽ ഉണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.

അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ബാലന്റെ വീഡിയോ ആണിത്. ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. 

കയ്യിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. ഇതേ സമയം ഒരു കുട്ടി പ്രാർത്ഥന ചൊല്ലികൊടുക്കുന്നു. ഇത് ഏറ്റു പറയുന്നതിനൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കൻ. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വച്ചിരിക്കുന്നത്. 

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഈ കൊച്ചുമിടുക്കന്റെ വീഡിയോ കണ്ടിരിക്കുന്നത്. ഞങ്ങളെ  സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയി എന്നാണ് നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി