
കൊച്ചി: ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ഇവിടെയുണ്ട്. എറണാകുളം സ്വദേശി ലീലാമ്മ ജോൺ. പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണ തലേന്ന് കളിച്ച ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടതും പ്രതികരണമറിയിച്ചിരിക്കുന്നതും. ''ഡാൻസിനോട് ഒരിഷ്ടം മനസിലുണ്ട്. ഒരവസരം കിട്ടിയപ്പോൾ സ്റ്റേജിൽ കയറി അങ്ങട് തകർത്തു. റഹ്മാന്റെ പാട്ടല്ലേ? ഡാൻസ് കളിക്കാൻ സ്പീഡ് പാട്ടല്ലേ നല്ലത്? അപ്പോ പ്രായം ഒന്നും നോക്കീല്ല. മോൻ പറഞ്ഞു അമ്മയും കൂടി കയറ് എന്ന്.'' ലീലാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തായാലും ഇങ്ങനെ ഡാൻസ് കളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് കൂടെ കളിച്ച കുട്ടികളും പറയുന്നത്.
മകൻ സന്തോഷാണ് അമ്മയുടെ പ്രോത്സാഹനം. ''ഞാൻ അമ്മയ്ക്കൊപ്പം പണ്ടും ഡാൻസ് കളിക്കാറുണ്ട്. എന്ത് ഫംഗ്ഷന് പോയാലും അമ്മയോട് ഞാൻ പറയും. ഇന്നലെ വെറുതെ വീഡിയോ എടുത്ത് ഇട്ടതാണ്. ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല.'' സന്തോഷ് പറയുന്നു. എന്തായാലും വളരെ സന്തോഷമെന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു. കലയോട് ഇഷ്ടമുള്ള വീട്ടിൽ മടിച്ചിരിക്കുന്ന അമ്മമാരോട് ലീലാമ്മ പറയാനുള്ളത് ഇങ്ങനെ. ''നമുക്ക് കലയോട് ഇഷ്ടമുണ്ടെങ്കിൽ അത് അടുക്കളയിൽ വെച്ചിരിക്കാനുള്ളതല്ല, അത് പുറത്ത് പ്രകടിപ്പിക്കണം.'' സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട് ലീലാമ്മ ചേച്ചിയുടെ വൈറല്‍ ഡാന്‍സ്!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam