
ഹൈദരബാദ്: ലോറി ഇടിച്ച് ഫുട്ബോർഡിൽ കുടുങ്ങിയ ബൈക്ക് യാത്രികനുമായി ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ. ഹൈദരബാദിൽ ചൊവ്വാഴ്ചയാണ് സംഭവം. ചന്ദ്രയാൻഗട്ടയിലെ എൽ ബി നഗറിൽ വച്ചാണ് ബൈക്കിൽ ലോറി ഇടിക്കുന്നത്. ബൈക്ക് ലോറിയുടെ മുൻ ടയറിൽ കുടുങ്ങിയതിന് കഷ്ടിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ അപകടമുണ്ടാക്കിയ ലോറി ഡ്രൈവറോട് വാഹനം നിർത്തി താഴെയിറങ്ങാൻ ഫുട്ബോർഡിൽ കയറി നിന്ന് ആവശ്യപ്പെട്ടു. എന്നാൽ ലോറി അമിത വേഗത്തിൽ മുന്നോട്ട് എടുത്ത് പോവുകയാണ് ലോറി ഡ്രൈവർ ചെയ്തത്.
യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു ഇത്. യുവാവിനൊപ്പമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ വാഹനങ്ങളിൽ പിന്തുടർന്നതിന് പിന്നാലെ രണ്ട് കിലോ മീറ്റർ അപ്പുറെയാണ് ലോറി നിർത്തിയത്. ഇതിനോടകം മുൻ ടയറിലുണ്ടായിരുന്ന ബൈക്ക് റോഡിലുരഞ്ഞ് തീപ്പൊരി പാറിച്ച് തെറിച്ച് പോയിരുന്നു. മജീദ് എന്ന യുവാവാണ് ബൈക്കിലുണ്ടായിരുന്നത്. ലോറി നിർത്തിയതിന് പിന്നാലെ നാട്ടുകാർ ഡ്രൈവറെ പൊലീസിനെ ഏൽപ്പിച്ചു. ദൃശ്യങ്ങൾ പ്രദേശവാസികളിലൊരാൾ എക്സിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam