
ദില്ലി: പുന്നമട കായലിൽ വള്ളംകളി പ്രദർശനത്തിന്റെ ഭാഗമായി തുഴയെടുത്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കെസി വേണുഗോപാലും മറ്റ് പ്രാദേശിക കേൺഗ്രസ് നേതാക്കൾക്കുമൊപ്പമാണ് രാഹുൽ ചുണ്ടൻ വള്ളത്തിൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വള്ളത്തിന്റെ നടുഭാഗത്തിരിക്കുന്ന രാഹുലും വേണുഗോപാലും തുഴക്കാർക്കൊപ്പം ആഞ്ഞു തുഴയുന്നത് ദൃശ്യങ്ങളിൽ കാണാം.
ഭാരത് ജോഡോ യാത്ര നിലവിൽ ആലപ്പുഴയിലാണുള്ളത്. നേരത്തെ യാത്രയുടെ 12-ാം ദിവസത്തിന് മുന്നോടിയായി വടയ്ക്കൽ ബീച്ചിൽ തിങ്കളാഴ്ച രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളി സമൂഹവുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ, മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയോട് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ പങ്കുവെച്ചു. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ്. ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നതല്ല. ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.
Read more: 'രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനാകണം' പ്രമേയം പാസാക്കി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകം
വൻ കപ്പലുകൾ മത്സ്യബന്ധനത്തിന് എത്തുന്നതിനാൽ ചെറു വള്ളങ്ങൾക്ക് മത്സ്യം വേണ്ടത്ര കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. മത്സ്യത്തൊഴിലാളി മേഖലയിലെ യുവ ജനങ്ങളുടെ തൊഴിലില്ലായ്മ ആണ് മറ്റൊരു പ്രശ്നം ആയി ഉന്നയിച്ചത് . എല്ലാം വിശദമായി കേട്ട രാഹുൽ അവരിൽ നിന്ന് നിവേദനവും കൈപ്പറ്റി. യു പി എ സർക്കാർ കർഷകർക്ക് വേണ്ടി 72000 കോടി രൂപ സബ്സിഡി നൽകിയിരുന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്സിഡി അനർഹർ കൊണ്ടുപോകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് ഏഴിന് കാണിച്ചികുളങ്ങരയിൽ സമാപിക്കും. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും. '
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam