
ഗാന്ധിനഗര്‍: ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് (Viral Video). ഗുജറാത്തിലെ പഞ്ചമഹാലില്‍ (Gujarat’s Panchmahal) ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്. വരനെ ആനയിച്ചുള്ള ഘോഷയത്രയ്ക്കിടയില്‍ വരന്‍ സഞ്ചരിച്ച കുതിര വണ്ടിക്ക് തീപിടിച്ചു.
തലനാരിഴയ്ക്കാണ് വരന്‍ രഥത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തീപിടിക്കുമ്പോള്‍ വരന്‍ അതില്‍ നിന്നും ചാടുന്നത് വീഡിയോയില്‍ ഉണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്.
വരനെ ആനയിച്ചുള്ള ഘോഷയാത്രയ്ക്കിടയില്‍ ഒപ്പം അനുഗമിച്ചവര്‍ പടക്കം പൊട്ടിച്ചതും അത് കുതിര വണ്ടിയില്‍ വീണതുമാണ് തീപിടിക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam