ലതാ മങ്കേഷ്കറുടെ 'സുനോ സജ്‌ന പാപിഹേ നേ' പാടി, സോഷ്യൽ മീഡിയയുടെ മനം കവർന്ന് തെരുവു​ഗായിക; വൈറൽ വീഡിയോ

Published : Dec 14, 2022, 04:00 PM IST
ലതാ മങ്കേഷ്കറുടെ 'സുനോ സജ്‌ന പാപിഹേ നേ' പാടി, സോഷ്യൽ മീഡിയയുടെ മനം കവർന്ന് തെരുവു​ഗായിക; വൈറൽ വീഡിയോ

Synopsis

മഹാബലേശ്വറിലെ തെരുവിൽ നിന്നാണ് ഇവർ പാടുന്നത്. രണ്ട് വരി മാത്രമേയൂള്ളുവെങ്കിലും അതിമനോഹരമായിട്ടാണ് ഇവരുടെ പാട്ട്. 

ദില്ലി: സമൂ​​ഹമാധ്യമങ്ങൾ പ്രതിഭാധനരായ നിരവധി ഗായകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഇടം ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച വീഡിയോകളിലൂടെ നിരവധി പേർ പ്രശസ്തരായിട്ടുമുണ്ട്. ഇവരിൽ തെരുവ് ​ഗായകരും ഉണ്ടായിരുന്നു.  ഒറ്റപ്പാട്ടു കൊണ്ടാണ് റാണു മൊണ്ഡൽ എന്ന ​ഗായിക പ്രശസ്തിയിലേക്ക് ഉയർന്നത്. ലതാ മങ്കേഷ്കറുടെ ഏക് പ്യാർ കാ ന​ഗ്മ ഹായ് എന്ന ​പാട്ടിലൂടെയാണ് റാണു താരമായത്. ഇപ്പോഴിതാ ലതാ മങ്കേഷ്‌കറിന്റെ പ്രശസ്തമായ 'സുനോ സജ്‌ന പാപിഹേ നേ' എന്ന ഗാനം ഒരു സ്ത്രീ പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സയ്യിദ് സൽമാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് നവംബർ 15 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാബലേശ്വറിലെ തെരുവിൽ നിന്നാണ് ഇവർ പാടുന്നത്. രണ്ട് വരി മാത്രമേയൂള്ളുവെങ്കിലും അതിമനോഹരമായിട്ടാണ് ഇവരുടെ പാട്ട്. 1966 ൽ പുറത്തിറങ്ങിയ ആയേ ദിൻ എന്ന സിനിമയിലെ പാട്ടാണിത്. എട്ട് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. മനോഹരം എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതികരണം. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

ഇത്രയും ചെയ്താല്‍ മതി ബസ് ടിക്കറ്റ് ഫ്രീ;വീഡിയോ കണ്ടുനോക്കൂ...

വീഡിയോ കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം
ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ