'നിനക്കെന്താ ഇവിടെ കാര്യം?', കരയിലിരുന്ന ആമയെ കുളത്തില്‍ തള്ളിയിട്ട് പൂച്ച, ചിരിച്ച് സോഷ്യല്‍ മീഡിയ

By Web TeamFirst Published Dec 1, 2019, 10:02 AM IST
Highlights

കരയിലിരുന്ന ആമയെ കുളത്തിലേക്ക് തള്ളിയിടുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു.

കൗതുകമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രസകരമായ ചെയ്തികളിലൂടെ സാമൂഹിക മാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്ന ജീവികളില്‍ പൂച്ചകള്‍ മുന്‍നിരയിലാണ്. അത്തരത്തിലൊരു രസികന്‍ പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്.

പൂച്ചയും ആമയുമുള്ള ആ വീഡിയോയില്‍ പക്ഷേ താരം പൂച്ച തന്നെയാണ്. എന്‍റെ സ്ഥലത്ത് നീയെന്തിന് വന്നു എന്നുള്ള ഭാവത്തില്‍  കരയിലിരുന്ന ആമയെ കുറച്ചുനേരം സൂക്ഷ്മമായി പരിശോധിക്കുകയാണ് ഈ കുസൃതിപ്പൂച്ച. എന്നാല്‍ പിന്നീട് ആമയെ പൂച്ച വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് വീഡിയോ. ആമയെ പിന്നില്‍ നിന്ന് തട്ടി തട്ടി കുളത്തിന് അരികിലേക്ക് എത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ രസകരമായ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. 

"

click me!