ഈ ചേട്ടന്റെ ഡാൻസ് കണ്ടോ? ചെറിയ ചുവടുകളാണിത്, കൊറോണക്കാലത്തെ ചില സന്തോഷങ്ങളും: വീഡിയോ

By Web TeamFirst Published Mar 31, 2020, 10:59 AM IST
Highlights

 വെറും പതിനഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഒരു കുഞ്ഞു വീഡിയോയാണ് ഇപ്പോൾ ടിക് ടോക്കിൽ നിന്ന് വൈറലായിരിക്കുന്നത്. 


സാധാരണ മനുഷ്യരുടെ സന്തോഷങ്ങളുടെ പ്രതിഫലനം കൂടിയാണ് സമൂഹമാധ്യമങ്ങൾ. ഫേസ്ബുക്ക് അത് പണ്ടേ തെളിയിച്ചതാണ്. സന്തോഷങ്ങളാകട്ടെ, സന്താപമാകട്ടെ, പ്രണയമാകട്ടെ, വിരഹമാകട്ടെ എന്തും ഇവിടെ പങ്കുവയ്ക്കാം. കാണാനും കൂടെ നിൽക്കാനും ഇവിടെ ആളുകളുണ്ട്. ഫേസ്ബുക്ക് പോലെ തന്നെയാണ് ഇപ്പോൾ ടിക് ടോക്കും. വെറും പതിനഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഒരു കുഞ്ഞു വീഡിയോയാണ് ഇപ്പോൾ ടിക് ടോക്കിൽ നിന്ന് വൈറലായിരിക്കുന്നത്. 

"

ഒരു ചേട്ടൻ ഡാൻസ് ചെയ്യുന്ന വീഡിയോയാണിത്. ജോലിസ്ഥലത്താണെന്ന് തോന്നുന്നു. തലയിൽ വെയിൽ കൊള്ളാതെ തോർത്ത് കെട്ടിയിട്ടുണ്ട്. ചുവടുകളൊക്കെ ശാസ്ത്രീയ നൃത്തത്തിന്റേതാണ്. ചിലപ്പോൾ ചെറുപ്പത്തിൽ നൃത്തം പഠിക്കുകയും ജീവിതത്തിന്റെ കഷ്ടതകൾക്കിടയിൽ നൃത്തം മാറ്റിവച്ചയാളാകാം. അതുമല്ലെങ്കിൽ വെറുമൊരു തമാശയ്ക്ക് സുഹൃത്തിന്റെ കാമറയ്ക്ക് മുന്നിൽ ചുവടുവച്ചതാകാം. എന്തായാലും സംഭവം അടിപൊളിയാണ്. ടിക് ടോക്കിൽ നിന്ന് വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളിലേക്കും ഫേസ്ബുക്കിലേക്കും ഈ നൃത്തം പ്രചരിക്കുന്നുണ്ട്. ആരാണ് ഈ ചേട്ടനെന്ന് വ്യക്തമല്ല. പവിത്രം എന്ന സിനിമയിലെ ശ്രീരാ​ഗമോ എന്ന പാട്ടാണ് നൃത്തത്തിനൊപ്പം കേൾക്കുന്നത്.

'നോക്കൂ, ഇദ്ദേഹത്തെ പോലെ എത്ര പേർ, ജീവിതം ഞെരുക്കിയപോൾ അടാനും പാടാനും മറന്നു പോയിട്ടുണ്ടാകും. ഏതൊക്കെ വേദികൾക്ക് മുന്നിൽ, വെറുതെ കാഴ്ച്ചക്കാരനായി നിന്നിട്ടുണ്ടാകും. അധ്വാനിച്ചു മെരുങ്ങിയ ശരീരത്തിൽ നിന്നും, എത്ര മനോഹരമായ ചുവടുകൾ.' വീഡിയോ പങ്കുവച്ച അഖിലേഷ് എന്ന യുവാവിന്റെ വാക്കുകളാണിത്. ഇതുപോലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 


 

click me!