
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം ആളുകള്‍ കണ്ടത്. ചോദ്യം കേട്ടു നില്‍ക്കുന്ന അധ്യാപകന്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോയും എടുത്തിട്ടുള്ളത്.
വീഡിയോ കാണാം..
ആരാണ് പരാതി നല്‍കാന്‍ സാധ്യതയെന്ന് അധ്യാപകന്‍ ചോദിക്കുമ്പോള്‍ അദ്നാന്‍ ആകുമെന്നാണ് ഇഷാന്‍വി മറുപടി പറഞ്ഞത്. പരാതി നല്‍കാന്‍ മാത്രം കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ "ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്... ഞാൻ ഓനെ അടിച്ച്" എന്നാണ് കൊച്ചു മിടുക്കി ഉത്തരം നല്‍കുന്നത്. ഇവിടെ പരാതി ലഭിച്ചില്ലെന്ന് അധ്യാപകന്‍ പറയുമ്പോള്‍ കംപ്ലയിന്റ് ചെയ്തെന്നാണല്ലോ ഓന്‍ പറയുന്നത് എന്നായിരുന്നു ഇഷാന്‍വി പറയുന്നത്. ഇനി ഇങ്ങനെയെന്തെങ്കിലും പ്രശ്നം വന്നാല്‍ ഓഫീസ് റൂമില്‍ വന്ന് പറയണമെന്ന് അധ്യാപകന്‍ പറയുമ്പോള്‍ അത് അനുസരിച്ച് ഇഷാന്‍വി മടങ്ങുന്നതാണ് വീഡിയോയുടെ അവസാനത്തില്‍ കാണിക്കുന്നത്. കൊച്ചു മിടുക്കിയുടെ ആത്മവിശ്വാസത്തോടെയുള്ള സംഭാഷണത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ നിറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam