അമ്മയുടെ പാട്ടിന് മകന്റെ താളം; വൈറലായി കൊച്ചുമിടുക്കനും കുഞ്ഞിച്ചെണ്ടയും; വീഡിയോ കാണാം

Web Desk   | Asianet News
Published : Apr 13, 2020, 02:24 PM ISTUpdated : Apr 13, 2020, 02:35 PM IST
അമ്മയുടെ പാട്ടിന് മകന്റെ താളം; വൈറലായി കൊച്ചുമിടുക്കനും കുഞ്ഞിച്ചെണ്ടയും; വീഡിയോ കാണാം

Synopsis

പ്രായത്തെ പോലും വെല്ലുന്നതാണ് ഈ പ്രകടനമെന്ന് വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു. 

ആരെയും താരങ്ങളാക്കാൻ കഴിവുണ്ട് ഇന്നത്തെ സമൂഹമാധ്യമങ്ങൾക്ക്. അറിയപ്പെടാതിരുന്ന പല കലാകാരൻമാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാൻ സമൂഹമാധ്യമങ്ങൾ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത്തരമൊരു കുഞ്ഞുകലാകാരനും അവന്റെ കുഞ്ഞു ചെണ്ടയുമാണ് ഈ വീഡിയോയിലെ താരങ്ങൾ. ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചുമിടുക്കൻ വീട്ടിലെ വെറും തറയിലിരുന്ന് ചെണ്ട് കൊട്ടുകയാണ്. ഈ കൊട്ടിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ അമ്മയുടെ നാടൻ പാട്ടിന്റെ താളത്തിനൊപ്പമാണിത്. പാട്ടിന്റെ ഭംഗിയ്ക്ക് അനുസരിച്ച് താളം ചോരാതെ അതിമനോഹരമായാണ് കുട്ടിത്താരത്തിന്റെ കൊട്ട്. പ്രായത്തെ പോലും വെല്ലുന്നതാണ് ഈ പ്രകടനമെന്ന് വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു. കൈതോല പായ വിരിച്ച് എന്ന് അമ്മ പാടുമ്പോൾ അതിന് അനുസരിച്ച് തല കുലുക്കി ആസ്വദിച്ച് കൊട്ടിപ്പാടുകയാണ് ഈ മിടുക്കനും അമ്മയുടെ പാട്ടും മകന്റെ കൊട്ടും അടിപൊളിയാണെന്നാണ് സോഷ്യൽ മീഡിയ ആസ്വാദകരുടെ വിലയിരുത്തൽ. 

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ