
ബെംഗളുരു: നിറയെ യാത്രക്കാരുള്ള ബസിന് നേര പാഞ്ഞടുക്കുന്ന കാട്ടുകൊമ്പനെ നൈസായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്‍റെ നേര്‍ സാക്ഷ്യമായി കര്‍ണാടകയില്‍ നിന്നുള്ള വീഡിയോ.
ഏതാനും മീറ്ററുകള്‍ മുന്നില്‍ വന്ന കാട്ടുകൊമ്പന്‍ പെട്ടന്നാണ് ചിന്നം വളിച്ച് റോഡിലെ ബസിന് നേരെ ചീറി വരുന്നത്. എന്നാല്‍ ഹോണ്‍ അടിച്ച് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാതെ ഡ്രൈവറും ബഹളം കൂട്ടാതെ യാത്രക്കാരും സമചിത്തതയോടെ സാഹചര്യം കൈകാര്യം ചെയ്തത് മൂലം വഴി മാറിയത് വന്‍ അപകടമാണ്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യാത്രക്കാരുടേയും ബസ് ജീവനക്കാരുടേയും മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ചാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ബസിന് നേരെ പാഞ്ഞടുക്കുന്ന കൊമ്പനാന തൊട്ട് അരികിലൂടെ ബസിലുള്ള ആളുകളെ നോക്കിക്കൊണ്ട് നടന്നുപോവുന്ന ദൃശ്യങ്ങളാണ് സുപ്രിയ സാഹു പങ്കുവച്ചിട്ടുള്ളത്. ആന ബസിനെ കടന്നുപോയതിന് പിന്നാലെ ആശ്വാസ ചിരി ചിരിക്കുന്ന യാത്രക്കാരേയും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ഭയന്നെങ്കിലും ബഹളം കൂട്ടാതിരുന്ന യാത്രക്കാരെ അഭിനന്ദിച്ചാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും. കാടിന് സമീപത്ത് കൂടി ഏത് രീതിയിലുള്ള വാഹനങ്ങളില്‍ പോകുന്നവരും വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടതിന്‍റെ മോഡല്‍ ആക്കാവുന്നതാണ് വീഡിയോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam