
പട്ന: ഭർത്താവിന് ഓഫിസിലെ സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ചെരിപ്പുകൊണ്ടടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. ഭാര്യ എൻജിനീയറായ ഭർത്താവിനെ ചെരിപ്പിനടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഓഫിസിലെത്തിയാണ് യുവതി ഭർത്താവിനെ തല്ലിയത്. ഭർത്താവിന് ജോലിസ്ഥലത്ത് വനിതാ ജീവനക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് ജോലി ചെയ്യുന്ന ഓഫിസിലേക്ക് കയറിയ യുവതി, ഭർത്താവിന് നേരെ ചെരിപ്പ് എറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് അടിക്കുന്നതും വീഡിയോയിൽ കാണാം.
ചെലവിനുള്ള പണം നൽകുന്നില്ലെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷം മുതൽ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുന്നതിനാൽ താൻ വിഷമത്തിലാണെന്നും ഭർത്താവ് തനിക്കും കുട്ടികൾക്കും ചെലവിനുള്ള പണം നൽകുന്നില്ലെന്നും യുവതി പറഞ്ഞു. അവിഹിത ബന്ധത്തിനായി ഭർത്താവ് പണമെല്ലാം ധൂർത്തടിച്ച് കളയുകയാണെന്നും താനും മക്കളും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും യുവതി ആരോപിച്ചു. കുട്ടികളും പിതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.
കൊച്ചി നഗരത്തില്‍ 15കാരനെ മർദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam