സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ നിര്‍ത്തേണ്ടി വന്ന ദേഷ്യത്തിൽ, കാര്‍ യാത്രികൻ മുഖത്തടിച്ചതെന്നാണ് പത്താം ക്ലാസുകാരന്റെ പരാതി. ചെവിക്കേറ്റ അടി കുട്ടിയുടെ കേള്‍വി ശക്തിയേയും ബാധിച്ചു. 

കൊച്ചി: കൊച്ചി നഗരത്തില്‍ പതിനഞ്ച് വയസുകാരനെ മർദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റിൽ. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ നിര്‍ത്തേണ്ടി വന്ന ദേഷ്യത്തിൽ, കാര്‍ യാത്രികൻ മുഖത്തടിച്ചതെന്നാണ് പത്താം ക്ലാസുകാരന്റെ പരാതി. ചെവിക്കേറ്റ അടി കുട്ടിയുടെ കേള്‍വി ശക്തിയേയും ബാധിച്ചു. 

വെള്ളിയാഴ്ച്ച ഉച്ചക്ക് ഹൈക്കോടതി ജംഗങ്ഷനിലാണ് സംഭവമുണ്ടായത്. എളങ്കുന്നപ്പുഴ സ്വദേശി മനു കുട്ടിയെ മർദ്ദിച്ച ശേഷം കാറില്‍ക്കയറിപ്പോയി. കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിക്കുന്നത് കണ്ടിട്ടും ആരും ഇടപെട്ടില്ലെന്നും അമ്മ പറഞ്ഞു.സെൻട്രല്‍ പൊലീസില്‍ പരാതിയിലാണ് അറസ്റ്റ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള കുട്ടിക്ക് ചെവിക്ക് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ വേണം. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ മനുവിനെ കൊച്ചി സെൻട്രല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു