സിനിമയിലേക്കില്ല, ആഗ്രഹം തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയ താരമാക്കിയ തെരഞ്ഞെടുപ്പ് ഓഫീസര്‍

Published : May 16, 2019, 08:41 PM IST
സിനിമയിലേക്കില്ല, ആഗ്രഹം തുറന്നുപറഞ്ഞ്  സോഷ്യല്‍ മീഡിയ താരമാക്കിയ തെരഞ്ഞെടുപ്പ് ഓഫീസര്‍

Synopsis

തെരഞ്ഞെടുപ്പ് ദിവസം സുന്ദരിയായ ഒരു മഞ്ഞസാരിക്കാരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. നിമിഷ നേരം രാജ്യമൊട്ടാകെ അത് ഏറ്റെടുക്കുന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പിഡബ്യൂഡി ജീവനക്കാരി അങ്ങനെ സോഷ്യല്‍ മീഡിയയിലെ പുതിയ താരോദയമായി.

ലക്നൗ: തെരഞ്ഞെടുപ്പ് ദിവസം സുന്ദരിയായ ഒരു മഞ്ഞസാരിക്കാരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. നിമിഷ നേരം രാജ്യമൊട്ടാകെ അത് ഏറ്റെടുക്കുന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പിഡബ്യൂഡി ജീവനക്കാരി അങ്ങനെ സോഷ്യല്‍ മീഡിയയിലെ പുതിയ താരോദയമായി.

ഉത്തർപ്രദേശിലെ ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി റീന ദ്വിവേദിയാണ് മണിക്കൂറുകൾകൊണ്ട് സോഷ്യൽമീഡിയയിൽ താരമായ ആ പോളിങ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെയാണ് റീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ അമ്മയാണ് ഈ 32-കാരി. ആദിത് എന്നാണ് റീനയുടെ മകന്റെ പേര്. 2013-ലാണ് റീന പിഡബ്ലുഡിയിൽ ജോലിക്ക് കയറിയത്. അതിന് മുമ്പ് ഇൻഷുറസ് മേഖലയിലും റീന സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് സഞ്ജയ്. 

റീന സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറ‍ഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്‍റെ ആഗ്രഹം സിനിമയല്ലെന്നും ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ടെന്നുമാണ് റീന തുറന്നു പറ‍ഞ്ഞിരിക്കുന്നത്.

സെലക്ഷന്‍ ലഭിക്കുകയാണെങ്കില്‍ എന്‍റെ കുടുംബമായിരിക്കും ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയെന്നും അവര്‍ നല്ല പിന്തുണ നല്‍കുമെന്നും റീന പറയുന്നു. ചിത്രം വൈറലായതോടെ ജീവിതം തന്നെ മാറിയെന്നും പലരും തിരിച്ചറിയുന്നുണ്ടെന്നും അവര്‍ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ