
സുന്ദരനും സുമുഖനുമായ ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകി യുവതി. സോണാലി എന്ന യുവതിയാണ് ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകി. പരസ്യം സോഷ്യൽമീഡിയയിൽ വൈറലായി. ഭർത്താവിന് നായകളോട് അലർജിയുള്ളതാണ് യുവതിയുടെ പരസ്യത്തിന് പിന്നിലുള്ള കാരണം. ഭർത്താവായ ഗൗരവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡിനെ വാങ്ങി. ഭർത്താവ് സന്തോഷം കൊണ്ട് മതിമറക്കുമെന്നായിരുന്നു സോണാലിയുടെ ധാരണ.
എന്നാൽ പട്ടിക്കുട്ടിയുമായി വീട്ടിലെത്തിയപ്പോഴാണ് സംഭവം പാളിയത്. ഭർത്താവിന് നായ്ക്കളോട് അലർജി. ഇതറിഞ്ഞതോടെയാണ് പട്ടിക്കുട്ടിയെ വീട്ടിൽ താമസിപ്പിച്ച് ഭർത്താവിനെ ദത്തുനൽകാൻ യുവതി തീരുമാനിച്ചത്. ലിയോ എന്നാണ് സോണാലി നായ്ക്കുട്ടിക്ക് പേരിട്ടത്. യുവതിയുടെ സുഹൃത്താണ് സംഭവത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ ഭർത്താവിനായി അടിയന്തിരമായി ഒരു വീട് വേണം. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. സുഹൃത്ത് സൊണാലി 20000 രൂപക്ക് ഭർത്താവിന് ഒരു സർപ്രൈസ് സമ്മാനം നൽകാനായി നായക്കുട്ടിയെ വാങ്ങി. എന്നാൽ ഭർത്താവ് ഗൗരവിന് നായ്ക്കളോട് അലർജിയുണ്ടെന്ന് വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത്.
അതുകൊണ്ടു തന്നെ സോണാലി ഇപ്പോൾ ഭർത്താവിനായി ഒരു പുതിയ വീട് തേടുകയാണ്. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണ്- പോസ്റ്റിൽ പറയുന്നു. എന്നാല്‍, ഭര്‍ത്താവിനെ ദത്തെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. പരസ്യം വൈറലായതോടെ നിരവധി പേര്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുമായെത്തി. നായ്ക്കുട്ടിക്ക് ഭര്‍ത്താവിനെക്കാള്‍ പരിഗണന നല്‍കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചു. ഗൗരവിന് കാറോടിക്കാനറിയുമെങ്കില്‍ ദത്തെടുക്കാമെന്നും പ്രതികരണം വന്നു. മനുഷ്യരേക്കാള്‍ നന്ദി നായ്ക്കള്‍ക്കാണെന്നും അതുകൊണ്ട് ഭര്‍ത്താവിനെ ദത്ത് നല്‍കാനുള്ള തീരുമാനം നന്നായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
മുതലയുടെ വായിൽ തലയിട്ട് മൃഗശാല സൂക്ഷിപ്പുകാരൻ; പിന്നീട് സംഭവിച്ചത് ഇങ്ങനെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam