
സ്കേറ്റ് ബോര്‍ഡ് ഉപയോഗിച്ച് എപ്പോഴെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ. അതത്ര എളുപ്പമുള്ളതല്ലെന്ന് ഉപയോഗിച്ചവര്‍ക്ക് അറിയാം. എന്നാല്‍, നിത്യാഭ്യാസി ആനയെ എടുക്കും എന്ന പഴഞ്ചെല്ല് സ്കേറ്റ് ബോര്‍ഡിനും ബാധകമാണ്. ക്ഷമയും ബാലന്‍സും ഉണ്ടെങ്കില്‍ സ്കേറ്റ് ബോര്‍ഡ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.
അതെ, അത് വളരെ എളുപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലാറിസ ഡിസ എന്ന് ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍. അതും സാരി ഉടുത്താണ് ലാറിസ സ്കേറ്റ് ബോര്‍ഡില്‍ 'റൈഡ്' ചെയ്തത്. തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് കേരളത്തിലെ നിരത്തിലൂടെ കേരളീയ സാരിയുടുത്ത് ലാറിസ, സ്കേറ്റ് ബോര്‍ഡ് ഉപയോഗിച്ച് നീങ്ങുന്നതായുള്ളത്. വെളുത്ത കോട്ടൺ സാരി ധരിച്ച ലാറിസ, തലയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു.
റോഡിന്‍റെ ഓരത്തു കൂടി ലാറിസ സ്കേറ്റ് ബോഡില്‍ നീങ്ങുന്നതിന്‍റെ ഡ്രോണ്‍ ഷോട്ടുകളും വീഡിയോയുടെ ഒപ്പമുണ്ടായിരുന്നു. " ഞാൻ ഇത് ചെയ്യുമ്പോൾ എനിക്ക് ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. ചിലർ സെൽഫികൾ പോലും എടുത്തിരുന്നു, ഹഹഹ, തമാശ ! നിങ്ങൾ സാരി ഉടുക്കുമ്പോൾ ലോംഗ്‌ബോർഡ് ചെയ്യുന്നത് എളുപ്പമല്ല, ഞാൻ കൂട്ടിച്ചേർക്കണം," ലാറിസ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ എഴുതി. മണിരത്നത്തിന്‍റെ 'ദില്‍ സേ' എന്ന ചിത്രത്തില്‍ ലതാമങ്കേഷ്ക്കറും എം ജി ശ്രീകുമാറും ചേര്‍ന്ന് പാടിയ 'ജിയാ ജലേ.. എന്ന ഗാനമാണ് ലാറിസ തന്‍റെ വീഡിയോടൊപ്പം ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam