'വിവാഹം ഉറപ്പിച്ചു, എന്നെ കൂട്ടിയിട്ട് പോകൂ...', കാമുകന് 10 രൂപ നോട്ടിൽ കത്തയച്ച് യുവതി

Published : Apr 20, 2022, 08:00 PM IST
'വിവാഹം ഉറപ്പിച്ചു, എന്നെ കൂട്ടിയിട്ട് പോകൂ...', കാമുകന് 10 രൂപ നോട്ടിൽ കത്തയച്ച് യുവതി

Synopsis

''വിശാൽ, ഞാൻ ഏപ്രിൽ 26 ന് വിവാഹിതയാവുകയാണ്. ദയവായി എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുസുമം..''

ഇന്റർനെറ്റിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 10 രൂപ നോട്ടും അതിലെഴുതിയ കത്തുമാണ്. തന്റെ കാമുകൻ വിശാലിന് കാമുകി കുസും എഴുതിയതാണ് ഈ ലെറ്റർ. 10 രൂപ നോട്ടിൽ ഹിന്ദിയിലാണ് വരികൾ. ഏപ്രിൽ 26 ന് തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ വിളിച്ചുകൊണ്ടുപോകണമെന്നുമാണ് ആ വരികൾ. വിശാൽ, ഞാൻ ഏപ്രിൽ 26 ന് വിവാഹിതയാവുകയാണ്. ദയവായി എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുസുമം - നോട്ടിലെ വരികൾ ഇതാണ്. വിപുൽ എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ട്വിറ്റർ ചിത്രം ഏറ്റെടുത്തു. 

വിശാലിന് സന്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റർ ഉപയോക്താവ് വിപുൽ ചിത്രം പങ്കുവെച്ചത്. “ട്വിറ്റർ, നിങ്ങളുടെ ശക്തി കാണിക്കൂ. നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാലുകളെയും ദയവായി ടാഗ് ചെയ്യുക,” അദ്ദേഹം തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി. പോസ്റ്റ് ഓൺലൈനിൽ ഷെയർ ചെയ്തതോടെ നിരവധി ലൈക്കുകൾ ലഭിച്ചു. കമന്റ് വിഭാഗത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച നെറ്റിസൺമാരിൽ നിന്ന് ഈ ചിത്രം നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭര്‍ത്താവിനെ തള്ളിയിട്ട് മുകളില്‍ കയറി നെഞ്ചില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എല്ലാം ക്യാമറയില്‍ -വീഡിയോ
വിവാഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠങ്ങൾ; ഉറപ്പായും നമ്മൾ ഹിന്ദു, മുസ്‌ലിം ജനതയ്ക്കും വേണമെന്ന് രാഹുല്‍ ഈശ്വര്‍