മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി കള്ളന്റെ ആനന്ദനൃത്തം; വൈറൽ വീഡിയോ

Published : Apr 20, 2022, 11:56 AM ISTUpdated : Apr 20, 2022, 12:03 PM IST
മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി കള്ളന്റെ ആനന്ദനൃത്തം;  വൈറൽ വീഡിയോ

Synopsis

ഹാർഡ് വെയർ കടയിൽ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്തു.

ത്തർപ്രദേശിലെ ചന്ദൗലി മാർക്കറ്റിൽ നിന്നുള്ള വീഡിയോയാണ് ഓൺലൈനിൽ ഇപ്പോൾ വൈറൽ. കടയിൽ കയറിയ മോഷ്ടാവ് മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ഹാർഡ് വെയർ സ്റ്റോറിൽ കയറിയ മോഷ്ടാവാണ് മോഷണത്തിന് നൃത്തം ചെയ്തത്. ഏപ്രിൽ 16 ന് പുലർച്ചെയാണ് സംഭവം. ഹാർഡ് വെയർ കടയിൽ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്തു. വിലയേറിയ സാധനങ്ങളും മോഷ്ടിച്ചു. പിന്നീടായിരുന്നു നൃത്തം. 

ഹാർഡ് വെയർ കടയിൽ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്തു. തുടർന്ന് കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ പരിശോധിച്ചു. സിസിടിവി കാമറ കണ്ടിട്ടും പിടിക്കപ്പെടുമെന്ന ഭയമൊന്നും മോഷ്ടാവിനുണ്ടായില്ല. പകരം കാമറയിൽ നോക്കി ഡാൻസ് കളിക്കുകയായിരുന്നു. മോഷണത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പിറ്റേന്ന് രാവിലെ കടയുടമ അൻഷു സിങ് കടയിലെത്തിയപ്പോഴാണ് ഷട്ടർ തകർത്തതായി കണ്ടത്. കടയിൽ കയറിയപ്പോഴാണ് ഡ്രോയറിൽ നിന്ന് പണവും നഷ്ടപ്പെട്ടതായി മനസ്സിലായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മോഷ്ടിക്കുന്നതും ശേഷം നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങൾ കണ്ടത്. ഇതേത്തുടർന്ന് ചന്ദൗലി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലം സന്ദർശിച്ചു. പണവും സാധനങ്ങളും നഷ്ടമായതായി കടയുടമ പൊലീസിനോട് പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി