7 കോടി ശമ്പളം ലഭിക്കാൻ ദിവസം 14 മണിക്കൂർ ജോലി ചെയ്തു; പ്രമോഷനും കിട്ടി, ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്സ് !

Published : Feb 14, 2025, 11:29 AM ISTUpdated : Feb 21, 2025, 01:48 PM IST
7 കോടി ശമ്പളം ലഭിക്കാൻ ദിവസം 14 മണിക്കൂർ ജോലി ചെയ്തു; പ്രമോഷനും കിട്ടി, ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്സ് !

Synopsis

7 കോടിയിലധികം രൂപ പ്രമോഷൻ ലഭിക്കാനായി ദിവസത്തിൽ 14 മണിക്കൂറോളം പണിയെടുത്ത ഒരു ജീവനക്കാരന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയാണ്.

7 കോടിയിലധികം രൂപ പ്രമോഷൻ ലഭിക്കാനായി ദിവസത്തിൽ 14 മണിക്കൂറോളം പണിയെടുത്ത ഒരു ജീവനക്കാരന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയാണ്. ബ്ലൈന്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് യുവാവിന്റെ കഥ വൈറലാകുന്നത്. അനോണിമസ് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 3 വർഷമായി ഒരു ദിവസം 14 മണിക്കൂറാണ് താൻ ജോലി ചെയ്യുന്നതെന്നും അതിനാൽ കുടുംബജീവിതത്തിലെ പല നിർണായക നിമിഷങ്ങളും നഷ്ടമായെന്നും അദ്ദേഹം പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. 

യുവാവിന്റെ ബ്ലൈന്റിലെ പോസ്റ്റ്:

 

മകള്‍ ജനിച്ച ദിവസം ഞാന്‍ മുഴുവന്‍ ജോലി സംബന്ധമായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. ഭാര്യയ്ക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ വന്നപ്പോഴും അവളുടെ കൂടെ തെറാപ്പിസ്റ്റിന്റെ അടുത്ത് പാകാന്‍ പോലും കഴിയാത്തത്ര തിരക്കിലായിരുന്നു. ഇപ്പോള്‍ ഭാര്യ തന്നോട് ഡിവോഴ്സ് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു. 

ഇന്ന് ആ സന്തോഷം നിറഞ്ഞ വാര്‍ത്ത വന്നു. എന്റെ പ്രമോഷന്‍ അപ്രൂവ് ചെയ്തു. എന്നാല്‍ എനിക്ക് സന്തോഷമല്ല, ശൂന്യതയാണ് അനുഭവപ്പെടുന്നത്. എന്താണ് ഞാന്‍ ജീവിതത്തില്‍ ചെയ്യുന്നതെന്ന് എനിക്ക് എന്നോട് തന്നെ ചോദിക്കാിരിക്കാന്‍ കഴിയുന്നില്ല. പക്ഷെ, ലേ ഓഫുകളുടെ ഈ കാലത്ത് ഞാന്‍ നേടിയതില്‍ സന്തോഷമായിരിക്കണം. അതല്ലേ വേണ്ടത്. പക്ഷെ ഞാന്‍ എങ്ങനെ സന്തോഷിക്കും? - പോസ്റ്റിൽ പറയുന്നു. ബ്ലിങ്കിൽ ഷെയർ ചെയ്ത പോസ്റ്റിന് ഒരുപാട് പേരാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

എന്തൊരു തട്ടിപ്പ്! ഓര്‍ഡർ ചെയ്തത് മരംമുറിക്കുന്ന യന്ത്രം, കിട്ടിയത് വൈക്കോലില്‍ പൊതിഞ്ഞ സിമന്‍റ് കട്ടകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ